ഭർത്താവിൽ നിന്ന് കുഞ്ഞുവേണമെന്ന് ഭാര്യ; ബീജമെടുത്തതിനു പിന്നാലെ കോവിഡ് രോഗി മരിച്ചു

ഭർത്താവിൽ നിന്ന് കുഞ്ഞുവേണമെന്ന് ഭാര്യ; ബീജമെടുത്തതിനു പിന്നാലെ കോവിഡ് രോഗി മരിച്ചു

അഹമ്മദാബാദ്: കോവിഡ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ ഭര്‍ത്താവില്‍ നിന്ന് കൃത്രിമ ​ഗര്‍ഭധാരണത്തിന് ഭാര്യക്ക് ഹൈക്കോടതി അനുമതി നല്‍കി. എന്നാൽ കോടതി വിധിക്ക് പിന്നാലെ കോവിഡ് രോഗിയായ ഭർത്താവ് മരണത്തിനു കീഴടങ്ങി.

രോഗിയില്‍ നിന്ന് ഐവിഎഫ് ചികിത്സയ്ക്ക് ആവശ്യമായ സാമ്പിളുകൾ ശേഖരിക്കാന്‍ ചൊവ്വാഴ്ച്ചയാണ് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടത്. വ്യാഴാഴ്ച്ച രോ​ഗി മരിച്ചു. മരിക്കുന്നതിന് മുൻപ് ഇയാളില്‍ നിന്ന് സാമ്പിൾ ശേഖരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ജസ്റ്റിസ് അഷുതോഷ് ജെ ശാസ്ത്രിയാണ് കൃത്രിമ ഗര്‍ഭധാരണത്തിന് വേണ്ട സാംപിള്‍ ശേഖരിക്കണമെന്നും അത് കൃത്യമായി സൂക്ഷിക്കണമെന്നും ആശുപത്രിക്ക് നിര്‍ദേശം നല്‍കി. വഡോദരയില്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലുള്ള ഭര്‍ത്താവിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന ആവശ്യവുമായി ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.

ഭര്‍ത്താവ് രക്ഷപെടാന്‍ നേരിയ സാധ്യത മാത്രമാണുള്ളതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിന് പിന്നാലെയാണ് യുവതി കോടതിയെ സമീപിച്ചത്. അസാധാരണമായ അടിയന്തര സ്ഥിതിയായി കണ്ടാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ ഉത്തരവിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.