വെള്ളി മെഡല്‍ സ്വന്തമാക്കി ഒളിമ്പിക്സില്‍ ഇന്ത്യ അക്കൗണ്ട് തുറന്നു; വിജയ തിളക്കത്തില്‍ മീരാഭായ് ചാനു

വെള്ളി മെഡല്‍ സ്വന്തമാക്കി ഒളിമ്പിക്സില്‍ ഇന്ത്യ അക്കൗണ്ട് തുറന്നു; വിജയ തിളക്കത്തില്‍ മീരാഭായ് ചാനു


ടോക്യോ: ആദ്യ വെള്ളി മെഡല്‍ സ്വന്തമാക്കി ഒളിമ്പിക്സില്‍ ഇന്ത്യ അക്കൗണ്ട് തുറന്നു. ഭാരോദ്വാഹനത്തില്‍ മണിപ്പൂര്‍ സ്വദേശി മീരാഭായ് ചാനുവിനാണ് വെള്ളി. 49 കിലോ വനിതാ വിഭാഗത്തിലാണ് മെഡല്‍ നേട്ടം.ചൈനയുടെ ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി.

210 കിലോയാണ് ഷിഹൂയി ഉയര്‍ത്തിയത്. 202 കിലോയാണ് മീരാഭായ് ഉയര്‍ത്തിയത്.സ്നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. ഇന്തോനീഷ്യയുടെ ഐസ വിന്‍ഡിയാണ് ഈ വിഭാഗത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയത്.


ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിത കൂടിയാണ് ചാനു.

2000 ലെ സിഡ്നി ഒളിമ്പിക്സില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു. മീരാഭായ് മികച്ച താരമാണെന്നും ഇന്ത്യന്‍ സംഘത്തില്‍ വനിതാ പ്രാതിനിധ്യം കൂടുന്നതില്‍ അഭിമാനമുണ്ടെന്നും കര്‍ണം മല്ലേശ്വരി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.