മോഹന്‍ലാലിനൊപ്പം ഉണ്ണി മുകുന്ദന്‍ സ്ക്രീനിലെത്തുന്നു; 'ബ്രോ ഡാഡി'യിലും 12ത്ത് മാനി'ലും

മോഹന്‍ലാലിനൊപ്പം ഉണ്ണി മുകുന്ദന്‍ സ്ക്രീനിലെത്തുന്നു; 'ബ്രോ ഡാഡി'യിലും 12ത്ത് മാനി'ലും

മോഹന്‍ലാലിനോടൊപ്പം മലയാള ചലച്ചിത്രത്തിൽ ആദ്യമായി ഉണ്ണി മുകുന്ദന്‍ ഭാഗമാകുന്നു. ഇതിന്മുൻപ് തെലുങ്ക് ചിത്രം 'ജനതാ ഗാരേജി'ലാണ് ഉണ്ണി മുകുന്ദൻ മോഹന്‍ലാലിനൊപ്പം എത്തിയത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഉണ്ണിമുകുന്ദനും ആ ചിത്രത്തിന്റെ ഭാഗമാകുന്നു വാർത്ത പുറത്തുവന്നത്. ആശിര്‍വാദ് സിനിമാസ് തന്നെയാണ് ഈ വിവരം സ്ഥിരീകരിച്ചത്.

ബ്രോ ഡാഡിയുടെ ആദ്യ കാസ്റ്റിംഗ് ലിസ്റ്റില്‍ ഉണ്ണിമുകുന്ദന്‍ ഉണ്ടായിരുന്നില്ല. അതിലെ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷം വന്നപ്പോള്‍ പൃഥ്വിരാജ് തന്നെ ഉണ്ണിമുകുന്ദനെ നേരിട്ട് വിളിക്കുകയായിരുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ. ചന്ദ്രന്റെ ആദ്യ മലയാള സംവിധാന ചിത്രമായ ഭ്രമത്തിലും പൃഥ്വിയോടൊപ്പം ഉണ്ണിമുകുന്ദന്‍ അഭിനയിച്ചിരുന്നു.

ഇതാദ്യമായിട്ടാണ് ഉണ്ണി മുകുന്ദന്‍ മോഹന്‍ലാലിനോടൊപ്പം ഒരു മലയാള ചലച്ചിത്രത്തിന്റെ ഭാഗമാകുന്നത്. കൊരട്ടല ശിവയുടെ സംവിധാനത്തില്‍ 2016ല്‍ പ്രദര്‍ശനത്തിനെത്തിയ തെലുങ്ക് ചിത്രം 'ജനതാ ഗാരേജി'ലാണ് ഉണ്ണി മോഹന്‍ലാലിനൊപ്പം എത്തിയത്,  ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകന്റെ വേഷത്തില്‍. ഇപ്പോഴിതാ മലയാളത്തിലും ഉണ്ണിക്ക് മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ക്ഷണം ലഭിച്ചിരിക്കുകയാണ്, ഒന്നല്ല രണ്ട് ചിത്രങ്ങളില്‍.

'ലൂസിഫറി'നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യിലും ജീത്തു ജോസഫ് ഒരുക്കുന്ന '12ത്ത് മാനി'ലുമാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്. ഇതില്‍ ബ്രോ ഡാഡിയിലേത് അതിഥിവേഷമാണെങ്കില്‍ 12ത്ത് മാനിലേത് മുഴുനീള കഥാപാത്രമാണ്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഉണ്ണി. തുടര്‍ച്ചയായി രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളുടെ ഭാഗമാകുകയാണ് ഉണ്ണിമുകുന്ദന്‍.


ബ്രോ ഡാഡി രസകരമായ ഒരു കുടുംബചിത്രമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. മോഹന്‍ലാല്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്.


അതേസമയം 'ദൃശ്യം 2'നു ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന '12ത്ത് മാനി'ന്റെ രചന കെ ആര്‍ കൃഷ്‍ണകുമാറിന്റേതാണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ഇരുചിത്രങ്ങളും നിര്‍മ്മിക്കുന്നത്. നിലവില്‍ ആഗസ്റ്റ് അഞ്ചിനാണ് '12ത്ത് മാനി'ന്റെ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തതെങ്കിലും നീണ്ടേക്കാന്‍ ഇടയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.