ഇന്ത്യയില്‍ 10 ലക്ഷത്തില്‍ താഴെ വിലയുള്ള ഇലക്‌ട്രിക് വാഹനം പ്രഖ്യാപിച്ച് മാരുതി സുസുക്കി. ഇന്ത്യയില്‍ ആയിരിക്കും സുസുക്കിയുടെ ആദ്യ ഇലക്‌ട്രിക് വാഹനം എത്തുകയെന്നാണ് റിപ്പോർട്ട്. പിന്നാലെ ജപ്പാനിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇലക്‌ട്രിക് വാഹനം എത്തുക.
കോംപാക്‌ട് ശ്രേണിയിലെത്തുന്ന ഈ ഇലക്‌ട്രിക് വാഹനം നിലവില്‍ വിപണിയില്‍ ലഭ്യമായ ഇലക്‌ട്രിക് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വിലയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. 13,700 ഡോളറാണ് പ്രതീക്ഷിക്കുന്ന വില. ഇന്ത്യയില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സബ്‌സിഡി കുറച്ച് 10 ലക്ഷത്തില്‍ താഴെ ഈ വാഹനം ലഭ്യമാകും.
അതേസമയം, വാഗണ്‍ആറിന്റെ ഇലക്‌ട്രിക് മോഡലായിരിക്കും ഇന്ത്യയില്‍ എത്തിക്കുന്ന ആദ്യ ഇലക്‌ട്രിക് മോഡല്‍ എന്നായിരുന്നു മാരുതി സുസുക്കിയുടെ ആദ്യ പ്രഖ്യാപനം. ഇതിനായി ഈ വാഹനം പലതവണ പരീക്ഷണയോട്ടം നടത്തിയിരുന്നെങ്കിലും ഇലക്‌ട്രിക് വാഹനം എത്തിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്ത് അപര്യാപ്തമാണെന്ന വിലയിരുത്തലില്‍ മാരുതി പദ്ധതി നിര്‍ത്തിവെയ്ക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.