തിരുവനന്തപുരം: കാർഷികമേഖലയ്ക്ക് ശക്തിപകരാൻ 'കൃഷികര്‍ണ'പദ്ധതിക്ക് തുടക്കം കുറിച്ചു. ഭക്ഷ്യോൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി ആരംഭിച്ചത്.
സംസ്ഥാന അഗ്രി ഹോർട്ടി സൊസൈറ്റിയും സസ്റ്റെയ്നബിൾ ഫൗണ്ടേഷനും ചേർന്നാണ് ‘കൃഷികർണ’ പദ്ധതിക്ക് തുടക്കം കുറിച്ചത്. കാർഷിക രംഗത്തേയ്ക്ക് കൂടുതൽ ആളുകളെ എത്തിക്കുക എന്നതാണ് ‘കൃഷികർണ’യുടെ ലക്ഷ്യം. പദ്ധതി വഴി പരിശീലനം മുതൽ വിപണനം വരെയുള്ള സേവനങ്ങൾ സംരംഭകർക്ക് ലഭ്യമാകും.കൃഷി മേഖലയിലെ ഏറ്റവും മികച്ച വിദഗ്ധരുടെ ഉപദേശങ്ങളും മാർഗനിർദേശങ്ങളും ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
'കൃഷികര്‍ണ' പദ്ധതിയുടെ സാധ്യതകൾ മനസിലാക്കി ഒരു കൂട്ടം യുവ സംരംഭകർ മുന്നോട്ടുവരികയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.