ടോക്യോ ഒളിമ്പിക്സ്: ഇന്ത്യക്ക് വീണ്ടും മെഡൽ പ്രതീക്ഷയുമായി വനിതാ ബോക്‌സിംഗിൽ മേരി കോം പ്രീ ക്വാര്‍ട്ടറില്‍

ടോക്യോ ഒളിമ്പിക്സ്: ഇന്ത്യക്ക് വീണ്ടും മെഡൽ പ്രതീക്ഷയുമായി വനിതാ ബോക്‌സിംഗിൽ മേരി കോം പ്രീ ക്വാര്‍ട്ടറില്‍

ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ പ്രതീക്ഷ നൽകി മേരി കോം വനിതകളുടെ പ്രീക്വാർട്ടറിൽ. 48-51 കിലോ വിഭാ​ഗം ബോക്സിംഗിന്റെ പ്രീക്വാർട്ടറിലാണ് മേരി കോം പ്രവേശിച്ചത്.

ആറുതവണ ലോക ചാമ്പ്യയായ മേരി കോം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഹെര്‍ണാണ്ടസിനെ കീഴടക്കിയാണ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. 4-1 എന്ന സ്കോറിനായിരുന്നു വിജയം.

നിലവില്‍ ലോക റാങ്കിംഗിൽ മൂന്നാമതുള്ള താരം ഈ ഒളിമ്പിക്‌സില്‍ സ്വര്‍ണ നേട്ടമാണ് ലക്ഷ്യമിടുന്നത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയ താരമാണ് മേരി കോം.

ഇന്നലെ വെയ്റ്റ് ലിഫ്ടിംഗിൽ ഇന്ത്യക്ക് വെള്ളിമെഡൽ ലഭിച്ചിരുന്നു. മീരാഭായ് ചാനുവിലൂടെയാണ് ഇന്ത്യ ആദ്യമെഡൽ സ്വന്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.