അഗതി ശുശ്രൂഷ മഹത് കര്‍മ്മം: മാര്‍ ജോസഫ് പാംപ്ലാനി

അഗതി ശുശ്രൂഷ മഹത് കര്‍മ്മം:  മാര്‍ ജോസഫ് പാംപ്ലാനി

തലശേരി അതിരൂപത, കെ.സി.ബി.സി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൊതുപ്രവര്‍ത്തക സംരക്ഷണ വാരാചരണത്തോടനുബന്ധിച്ച് അഗതി മന്ദിരങ്ങളിലേക്കുള്ള വസ്ത്ര വിതരണത്തിന്റെ അതിരൂപതാ തല ഉദ്ഘാടനം തലശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി നിര്‍വ്വഹിക്കുന്നു.

കണ്ണൂര്‍: അഗതികളെ സംരക്ഷിക്കുന്ന കരങ്ങള്‍ ദൈവീക കരങ്ങളാണെന്നും ആരോരുമില്ലാത്തവരെ ശുശ്രൂഷിക്കുന്നത് ഏറ്റവും മഹത്തായ പ്രവൃത്തിയാണെന്നും തലശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി.

തലശേരി അതിരൂപത, കെ.സി.ബി.സി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൊതുപ്രവര്‍ത്തക സംരക്ഷണ വാരാചരണത്തില്‍ അഗതി മന്ദിരങ്ങളിലേക്കുള്ള പൂതുവസ്ത്ര വിതരണത്തിന്റെ അതിരൂപതാ തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിലുന്നു അദ്ദേഹം. ഭരണകൂട ഭീകരതയുടെ ക്രൂര പീഡനത്തിനിരയായ ഫാ.സ്റ്റാന്‍ സ്വാമിക്ക് സ്മരണാഞജലിയര്‍പ്പിച്ചുകൊണ്ടായിരുന്നു വാരാചണത്തിന് തുടക്കം കുറിച്ചത്.

ഇനിയൊരു സംശുദ്ധ പൊതുജന സേവകന് പോലും സ്വതന്ത്ര ഭാരതത്തില്‍ ഇത്തരമൊരു ഭീകര ദുരിതം ഉണ്ടാവരുത്, സംശുദ്ധരായ പൊതുജന സേവകരെ ഉള്‍ക്കൊള്ളാത്ത ഭരണകൂടങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് അപമാനം, അഗതികളിലേയ്ക്ക് കൂടി എത്തിപ്പെട്ടാത്ത പൊതുജന സേവനം അപൂര്‍ണം എന്നീ സന്ദേശങ്ങള്‍ പൊതു സമൂഹത്തിലെത്തിക്കുവാനാണ് വാരാചരണം
സംഘടിപ്പിച്ചത്.

ഏവര്‍ക്കും സ്വീകാര്യനായ പൊതുപ്രവര്‍ത്തകനെ ആദരിക്കല്‍, വെബിനാറിലൂടെ ബോധവല്‍ക്കരണം, അഗതി മന്ദിരങ്ങളില്‍ ശുശ്രൂഷ-പുതുവസ്ത്ര വിതരണം എന്നിവയോടെയായിരുന്നു വാരാചരണം. മുക്തിശ്രീ ഡയറക്ടര്‍ ഫാ.ചാക്കോ കുടിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ആന്റണി മേല്‍വെട്ടം, ഷിനോ പാറക്കല്‍, സാബു ചിറ്റേത്ത്, മാത്യു പുഴക്കര, ജിന്‍സി കുഴിമുള്ളില്‍, ബിന്നി കിഴക്കേക്കര എന്നിവര്‍ പ്രസംഗിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.