സംസ്ഥാനത്തിന് കൈവശം ഒന്നര ലക്ഷം ഡോസ് മാത്രം; നാളെ മുതല്‍ വാക്‌സിന്‍ മുടങ്ങും

സംസ്ഥാനത്തിന് കൈവശം ഒന്നര ലക്ഷം ഡോസ് മാത്രം; നാളെ മുതല്‍ വാക്‌സിന്‍ മുടങ്ങും

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ വാക്സീൻ ക്ഷാമവും കേരളത്തെ വലയ്ക്കുന്നു. കൂടുതൽ വാക്സിൻ ലഭിച്ചില്ലെങ്കിൽ വിതരണം പ്രതിസന്ധിയിലാകും. നിലവിൽ കൈവശമുള്ള ഒന്നര ലക്ഷത്തോളം ഡോസ് വാക്സീൻ ഇന്നു വിതരണം ചെയ്താൽ നാളെ മുതൽ കുത്തിവയ്പ് നിർത്തി വയ്ക്കേണ്ടി വരും.

ഇന്നും നാളെയും വാക്സിൻ ലഭിക്കാനുള്ള സാധ്യതയില്ല. കേരളത്തിന് അടുത്ത ഘട്ടം വാക്സിൻ 29ന് ലഭ്യമാക്കുമെന്നാണു കേന്ദ്രം അറിയിച്ചത്. എന്നാൽ ഇന്നലെ കുത്തിവയ്പ് കേന്ദ്രങ്ങൾ കുറവായതിനാലാണ് ഇന്നത്തേക്ക് ഇത്രയെങ്കിലും ബാക്കി വന്നത്. വാക്സിൻ ക്ഷാമം മൂലം ഇന്നു വിതരണ കേന്ദ്രങ്ങളുടെ എണ്ണം കുറച്ചേക്കും. 

പതിനെട്ട് വയസിനു മുകളിലുള്ള 1.48 കോടി പേർ ഇപ്പോഴും ആദ്യ ഡോസിനു കാത്തിരിക്കുകയാണ്. 45 വയസിനു മുകളിലുള്ള 27 ലക്ഷം പേർക്ക് ഇതുവരെ ഒരു ഡോസ് വാക്സിൻ പോലും ലഭിച്ചിട്ടില്ല. 70 ലക്ഷത്തിലേറെ പേർക്ക് ഒരു ഡോസ് കിട്ടി. രണ്ടാം ഡോസിനായി ആളുകൾ കാത്തിരിക്കുകയാണ്. ആകെ 1.13 കോടി ആളുകളാണ് ഈ വിഭാഗത്തിലുള്ളത്. 18–44 പ്രായപരിധിയിലുള്ള ഒന്നര കോടി പേരിൽ ആദ്യ ഡോസ് ലഭിച്ചത് 29 ലക്ഷം പേർക്കാണ്. രണ്ടര ലക്ഷം പേർക്കാണ് രണ്ടു ഡോസും ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.