ആര്‍ച്ച് ബിഷപ്പ് കിക്കുച്ചി സ്ഥാനമേല്‍ക്കുന്നത്
മക്കാവോ ബിഷപ്പ് ലീയുടെ പിന്‍ഗാമിയായി
ഹോങ്കോങ്ങ്: ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് (എഫ്എബിസി) സെക്രട്ടറി ജനറലായി ടോക്യോ ആര്‍ച്ച് ബിഷപ്പ് ടാര്‍സിസിയോ ഐസോ കിക്കുച്ചിയെ തിരഞ്ഞെടുത്തു. ഈയിടെ സ്ഥാനമൊഴിഞ്ഞ മക്കാവോ ബിഷപ്പ് ലീയുടെ പിന്‍ഗാമിയായാണ് ജപ്പാനിലെ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് ആയ ആര്‍ച്ച് ബിഷപ്പ് കിക്കുച്ചി എത്തുന്നത്.
ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് മാനവ വികസന ഓഫീസില്‍ ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നുണ്ട് 63 കാരനായ ആര്‍ച്ച് ബിഷപ്പ് കിക്കുച്ചി. സൊസൈറ്റി ഓഫ് ഡിവൈന്‍ വേഡ് അംഗമായ അദ്ദേഹം ഘാനയില്‍ 13 വര്‍ഷം മിഷനറി പുരോഹിതനായിരുന്നു. 1999 ല്‍ ആഫ്രിക്കന്‍ മിഷനില്‍ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം 1999 ല്‍ സൊസൈറ്റി ഓഫ് ഡിവൈന്‍ വേഡിന്റെ പ്രാദേശിക മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടു.
2004 ല്‍ നിഗാറ്റ ബിഷപ്പായി, 2017 ല്‍ ടോക്കിയോയിലെ ആര്‍ച്ച്ബിഷപ്പും. 2011 മുതല്‍ 2019 വരെ കാരിത്താസ് ഏഷ്യ പ്രസിഡന്റായിരുന്നു. ഏഷ്യാ ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളിലെയും ബിഷപ്പുമാരുടെ സമിതി പ്രസിഡന്റുമാരാണ് എഫ്എബിസി കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍. മ്യാന്‍മറിലെ കര്‍ദിനാള്‍ ചാള്‍സ് ബോ ആണ് 2018 മുതല്‍ പ്രസിഡന്റ്. ശ്രീലങ്കയിലെ കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് വൈസ് പ്രസിഡന്റും.
സ്ഥാപിതമായതിന്റെ അര നൂറ്റാണ്ട് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയ എഫ്എബിസി അടുത്ത വര്‍ഷം ബാങ്കോക്കില്‍ പ്ലീനറി അസംബ്ലി നടത്തും. പ്ലീനറി അസംബ്ലിക്കു വേണ്ടി ഹോങ്കോങ്ങിലെ എഫ്എബിസി സെക്രട്ടേറിയറ്റില്‍ കഠിനാധ്വനം വേണ്ടിവരുമെന്ന് കരുതുന്നതായി ആര്‍ച്ച് ബിഷപ്പ് കിക്കുച്ചി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.