സെമി കാണാതെ സജന്‍ പ്രകാശ് പുറത്ത്; ബോക്സിങിലും ഇന്ത്യയ്ക്ക് നിരാശ

സെമി കാണാതെ സജന്‍ പ്രകാശ് പുറത്ത്; ബോക്സിങിലും ഇന്ത്യയ്ക്ക് നിരാശ

ടോക്യോ: ഷൂട്ടിങിനും ബോക്‌സിങിനും പിന്നാലെ നീന്തല്‍ കുളത്തിലും ഇന്ത്യക്ക് നിരാശ. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഹീറ്റ്സില്‍ മലയാളി താരം സജന്‍ പ്രകാശ് സെമി ഫൈനലിലെത്താതെ പുറത്തായി. ഒരു മിനിറ്റ് 57.22 സെക്കന്റിലാണ് മത്സരം പൂര്‍ത്തിയാക്കിയത്.

സജന്റെ മികച്ച സമയം ഒരു മിനിറ്റ് 56.38 സെക്കന്റാണ്. ആകെ 38 പേര്‍ പങ്കെടുത്ത മത്സരത്തില്‍ 24-ാം സ്ഥാനമാണ് സജന്‍ പ്രകാശിന് ലഭിച്ചത്. ഹീറ്റ്സില്‍ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

നേരത്തെ ഇന്ത്യന്‍ താരങ്ങളായ മാനാ പട്ടേലും ശ്രീഹരി നടരാജും ഹീറ്റ്സില്‍ പുറത്തായിരുന്നു. ഇരുവര്‍ക്കും വ്യക്തിഗത മികവ് പുറത്തെടുക്കാനായില്ല. 100 മീറ്റര്‍ ബാക്ക് സ്ട്രോക്കിലാണ് മാനായും ശ്രീഹരിയും മത്സരിച്ചത്.

ബോക്സിങ് റിങ്ങിലും ഇന്ത്യക്ക് നേട്ടങ്ങളുണ്ടാക്കാനായില്ല. 75 കിലോഗ്രാം മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യന്‍ താരം ആശിഷ് കുമാര്‍ ആദ്യ റൗണ്ടില്‍ ചൈനയുടെ എര്‍ബെയ്‌കെ ടൗറ്റയോട് തോറ്റു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.