ഇറ്റലിയിലെ സര്‍ദേഞ്ഞ ദ്വീപില്‍ കൃഷി സ്ഥലങ്ങളും വീടുകളും വെണ്ണീറാക്കി തീ പടരുന്നു

ഇറ്റലിയിലെ സര്‍ദേഞ്ഞ ദ്വീപില്‍ കൃഷി സ്ഥലങ്ങളും വീടുകളും വെണ്ണീറാക്കി തീ പടരുന്നു

മിലാന്‍: ഇറ്റലിയിലെ സര്‍ദേഞ്ഞ ദ്വീപില്‍ നാശം വിതച്ച് തീ പടരുന്നു. നാനൂറോളം പേരെ ഞായറാഴ്ച്ച രാത്രി ഒഴിപ്പിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദ്വീപിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നിരവധി വീടുകള്‍ അഗ്നിക്കിരയായി.

ഇറ്റലിയിലെ രണ്ടാമത്തെ വലിയ ദ്വീപായ സര്‍ദേഞ്ഞയിലെ മോണ്ടിഫെരുവിന് ചുറ്റും 10,000 ഏക്കര്‍ കത്തി നശിച്ചതായി അഗ്‌നിശമന സേനാംഗങ്ങള്‍ പറഞ്ഞു. മലയാളി കന്യാസ്ത്രീകള്‍ അടക്കമുള്ളവര്‍ ഈ ദ്വീപില്‍ താമസിക്കുന്നുണ്ട്.


നിരവധി പേരുടെ വീടുകളും കൃഷിസ്ഥലങ്ങളും വെന്തു വെണ്ണീറായി. പാവപ്പെട്ടവരാണ് ഈ ദ്വീപില്‍ താമസിക്കുന്നവരില്‍ അധികവും. കുഗ്ലിയേരി പട്ടണത്തില്‍ നിന്ന് 200 പേരെയും സെന്നാരിയോലോയില്‍നിന്ന് 155 പേരെയും അധികൃതര്‍ ഒഴിപ്പിച്ചു. അപകട ഭീഷണി ഒഴിഞ്ഞതിനെതുടര്‍ന്ന് കുഗ്ലിയേരിയില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ചവരില്‍ പകുതിയിലധികം പേരെയും ഞായറാഴ്ച വീട്ടിലേക്കു മടങ്ങാന്‍ അനുവദിച്ചു.

തീ അണയ്ക്കാന്‍ പതിനൊന്ന് വിമാനങ്ങളാണ് മേഖലയിലുള്ളതെന്നു ദ്വീപിന്റെ സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി മേധാവി അന്റോണിയോ ബെല്ലോയ് പറഞ്ഞു. എന്നാല്‍ കനത്ത കാറ്റ് മൂലം തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു.
ഇറ്റലി സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സും ഗ്രീസും രക്ഷാപ്രവര്‍ത്തനത്തിനായി ഇറ്റലിയിലേക്ക് വിമാനങ്ങള്‍ അയച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.