അതിര്‍ത്തി തര്‍ക്കം: അസം-മിസോറം വെടിവെപ്പില്‍ അസം പൊലീസിലെ ആറ് പേര്‍ മരിച്ചു

അതിര്‍ത്തി തര്‍ക്കം: അസം-മിസോറം വെടിവെപ്പില്‍ അസം പൊലീസിലെ ആറ് പേര്‍ മരിച്ചു

ദിസ്പൂര്‍: അസം-മിസോറം അതിര്‍ത്തി തര്‍ക്കം സംസ്ഥാനങ്ങള്‍ തമ്മിലുള്ള വലിയ സംഘര്‍ഷമായി മാറുകയാണ്. സംസ്ഥാന അതിര്‍ത്തിയില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തിനിടെ മിസോറം പൊലീസ് നടത്തിയ വെടിവെപ്പില്‍ അസം പൊലീസിലെ ആറുപേര്‍ മരിച്ചു. നിരവധി നാട്ടുകാര്‍ക്കും പരിക്കേറ്റു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്.

മിസോറം അതിര്‍ത്തിയിലെ ചില നിര്‍മ്മാണങ്ങള്‍ അസം സര്‍ക്കാര്‍ പൊളിച്ചു നീക്കിയതിന് പിന്നാലെയാണ് രണ്ട് സംസ്ഥാനങ്ങള്‍ക്കിടയില്‍ മാസങ്ങളായുള്ള അതിര്‍ത്തി തര്‍ക്കം തുടങ്ങിയത്. പ്രശ്‌ന പരിഹാരത്തിനായി ഇരു സംസ്ഥാന മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രണ്ട് ദിവസം മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം സ്ഥിതി വീണ്ടും വിഷളാവുകയും അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ചിക്കുകയുമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.