റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം: താല്‍കാലിക നിയമനം തകൃതി; പുതിയ വെളിപ്പെടുത്തലുമായി ഉദ്യോഗാര്‍ത്ഥികള്‍

 റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം: താല്‍കാലിക നിയമനം തകൃതി; പുതിയ വെളിപ്പെടുത്തലുമായി ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: നിരവധി പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പല വകുപ്പുകളിലും താല്‍കാലികക്കാരെ നിയമിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി ഉദ്യോഗാര്‍ത്ഥികള്‍. താത്കാലിക ജീവനക്കാരെ നിയമിക്കാന്‍ വേണ്ടിയാണ് പല വകുപ്പുകളും യഥാസമയം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനത്തെ 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുന്നത്. ലിസ്റ്റിലുള്ളവരെ ഒഴിവാക്കി ഏറ്റവും കൂടുതല്‍ താത്കാലികക്കാരെ നിയമിക്കുന്നത് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലാണെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. അയ്യായിരത്തിലധികം താത്കാലിക ജീവനക്കാര്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയില്‍ ജോലി ചെയ്യുന്നുണ്ട്.

പതിനാല് ജില്ലകളിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഇതുവരെ 1635 പേര്‍ക്ക് മാത്രമാണ് അഡൈ്വസ് മെമ്മോ ലഭിച്ചത്. ഡിസ്പ്ലേ സ്റ്റാഫ്, പാക്കിംഗ് സ്റ്റാഫ്, ഹെല്‍പര്‍ എന്നീ പേരുകളിലാണ് താല്‍ക്കാരിക ജീവനക്കാരെ നിയമിച്ചത്. ഇത് തങ്ങളുടെ പ്രതിഷേധം മറികടക്കാനാണ്. ഇവര്‍ ചെയ്യുന്നത് അസിസ്റ്റന്റ് സെയില്‍സ്മാന്‍മാര്‍ ചെയ്യേണ്ട ജോലികളാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.