കോവിഡ്: എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ഹൗസ് സര്‍ജന്‍സി കാലാവധി വീണ്ടും നീട്ടി

കോവിഡ്: എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ഹൗസ് സര്‍ജന്‍സി കാലാവധി വീണ്ടും നീട്ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം:​​​ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്തെ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ഹൗസ് സര്‍ജന്‍സി കാലാവധി വീണ്ടും നീട്ടി ഉത്തരവ്. മൂന്ന് മാസത്തേക്കാണ് കാലാവധി നീട്ടിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലും ഹൗസ് സര്‍ജന്‍സി കാലാവധി നീട്ടയിരുന്നു. കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കാലാവധി വീണ്ടും നീട്ടിയിരിക്കുന്നത്

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉള്‍പ്പെടെ ഹൗസ് സര്‍ജന്‍മാരുടെ സേവനം മൂലമാണ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു പോകുന്നത്. ഇവരുടെ കാലാവധി ഏപ്രില്‍ മാസത്തില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് മാസത്തേക്ക് നീട്ടുകയായിരുന്നു. അടുത്ത ഹൗസ് സര്‍ജന്‍സി ബാച്ച്‌ വരുന്നതുവരെ സേവനം തുടരാനായിരുന്നു നിര്‍ദേശം. കാലാവധി അവസാനിച്ചതോടെയാണ് സര്‍ക്കാര്‍ നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.