കുവൈറ്റ് സിറ്റി : കുക്കറി,കരകൗശല വസ്തുക്കളുടെ നിർമ്മാണം, പ്രസംഗം, അഭിനയം, പത്രപ്രവർത്തനം എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിൽ ക്ലാസ്സുകൾ നൽകികൊണ്ട് എസ്എംസിഎ അബ്ബാസിയ ഏരിയ സമ്മർ ക്യാംപ് സംഘടിപ്പിച്ചു. അതിനോട് അനുബന്ധിച്ചു നടത്തിയ പ്രത്യേക ടാസ്കുകളിൽ മികവ് തെളിയിക്കുന്നവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
അവധിക്കാല മലയാള തുടർപഠന ക്ലാസ്സുകളിൽ ഏകദേശം അഞ്ഞൂറോളം കുട്ടികൾ വിവിധ ക്ലാസ്സുകളിലായി പഠിച്ചുവരുന്നു. വായനാദിനത്തോടനുബന്ധിച്ച് വായനാ വാരം ജൂലൈ മാസത്തിൽ നടത്തപ്പെട്ടു. കൗമാരപ്രായത്തിലുള്ള കുട്ടികളുടെ ശാരീരികവും മാനസികവും ആയ വളർച്ചയുടെ വിവിധ ഘട്ടങ്ങളെകുറിച്ചുള്ള ബോധവൽക്കരണത്തിനും, സംശയ നിവാരണത്തിനും പ്രശസ്ത ഗൈനോക്കോളജിസ്റ് ഡോക്ടർ സിസ്റ്റർ തെരേസ F.C.C, അമേരിക്കയിലെ ഇന്ത്യാന യൂണിവേഴ്സിറ്റി റിസേർച് അസിസ്റ്റന്റ് ഫാദർ പയസ് ബെല്ലിയേഴ് മില്ലർ എന്നിവരുടെ നേതൃത്വത്തിൽ സെമിനാർ നടത്തി. പത്രപ്രവർത്തകനും വാർത്ത അവതാരകനുമായ സുനിൽ മംഗളം കുട്ടികൾക്കായി “ഞാനും ഒരു പത്ര പ്രവർത്തകനോ” എന്ന വിഷയത്തിൽ ക്‌ളാസുകൾ എടുക്കുന്നതാണ്.
എസ്എംസിഎ അബ്ബാസിയ ഏരിയ ജനറൽ കൺവീനർ ജോസ് മത്തായി, ഏരിയ സെക്രട്ടറി ബോബിൻ ജോർജ്, ബാലദീപ്തി കോർഡിനേറ്റർ ലിറ്റ്സി സെബാസ്റ്റ്യൻ, ബാലദീപ്തി കൺവീനർ ആഷ്‌ലി ആൻ്റണി, സെക്രട്ടറി റിയോ ജോബി, ബാലദീപ്തി സബ്‌കമ്മിറ്റി അംഗങ്ങൾ എന്നിവർ സമ്മർ ക്യാംപിനു നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.