ലോകത്തിലെ ആഴമേറിയ നീന്തല്‍ കുളം ദുബായില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു

ലോകത്തിലെ ആഴമേറിയ നീന്തല്‍ കുളം ദുബായില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു

ദുബായ്: ഡീപ് ഡൈവിനായി ലോകത്തിലെ ആഴമേറിയ നീന്തല്‍ കുളം ദുബായ് നാദ് അല്‍ ഷെബയില്‍ തുറന്നു. 14 ദശലക്ഷം ലിറ്റർ വെളളം കൊള്ളുന്ന നീന്തല്‍ കുളത്തിന് 60.02 മീറ്ററാണ് ആഴം. deepdivedubai.com എന്ന വെബ് സൈറ്റിലൂടെയാണ് പ്രവേശനത്തിനായി ബുക്ക് ചെയ്യേണ്ടത്.

യുഎഇയുടെ പൈതൃകത്തെ ഓർമ്മിപ്പിക്കുന്ന വലിയ മുത്തുചിപ്പിയുടെ മാതൃകയിലാണ് നീന്തല്‍ കുളം ഒരുങ്ങിയിട്ടുളളത്. ഒരാള്‍ക്ക് 400 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഡീപ് ഡൈവിനുളള സാധന സാമഗ്രികള്‍ ഉള്‍പ്പടെയാണ് നിരക്ക്. ഇന്ന് മുതല്‍ ഞായർ വരെ ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് വരെയാണ് പ്രവേശന സമയം. സന്ദർശകർക്കായി സൗജന്യ പാർക്കിംഗും സജ്ജമാക്കിയിട്ടുണ്ട്. ദുബായ് ഡൗണ്‍ ടൗണില്‍ നിന്നും 15 മിനിറ്റാണ് ദൂരം. മുന്‍കൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.

ഡൈവ്​ ഷോപ്പ്​, ഗിഫ്​റ്റ്​ ഷോപ്പ്​, 80 പേർക്കിരിക്കാവുന്ന റസ്റ്റോറന്റ്​, എന്നിവയും ഇതിനനുബന്ധിച്ചുണ്ട്​. അന്താരാഷ്​ട്ര തലത്തിൽ പരിശീലനം നേടിയ ഡൈവർമാരുടെ മേൽനോട്ടത്തിലാണിവിടെ ഡൈവിങ്​ സൗകര്യം സജ്ജമാക്കിയിട്ടുളളത്. ഓരോ ആറുമണിക്കൂറിലും വെളളം ശുദ്ധീകരിക്കുന്നതടക്കമുളള സംവിധാനങ്ങളും ഏ‍ർപ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.