താലിബാന്‍ ആധിപത്യത്തെ സര്‍വ്വശക്തിയുമെടുത്ത് നേരിടും: 262 തീവ്രവാദികളെ വധിച്ച് അഫ്ഗാന്‍ സൈന്യം

താലിബാന്‍ ആധിപത്യത്തെ സര്‍വ്വശക്തിയുമെടുത്ത് നേരിടും: 262 തീവ്രവാദികളെ വധിച്ച് അഫ്ഗാന്‍ സൈന്യം

കാബൂള്‍: കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ 262 അഫ്ഗാന്‍ തീവ്രവാദികളെ അഫ്ഗാന്‍ സൈന്യം വധിച്ചു. ഏകദേശം 176 താലിബാന്‍ തീവ്രവാദികള്‍ക്ക് പരിക്കേറ്റതായും അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. രാജ്യമെങ്ങും അതിശക്തമായ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ് അഫ്ഗാന്‍.

21 ബോംബ് സ്‌ഫോടനങ്ങള്‍ നടന്നതായും അറിയിച്ചു. അമേരിക്കന്‍ സേന പൂര്‍ണ്ണമായും പിന്‍വാങ്ങിയശേഷം അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ സേനയ്ക്ക് ലഭിക്കുന്ന വലിയ വിജയമാണ് ചൊവ്വാഴ്ചത്തേത്. യുദ്ധത്തില്‍ ചെറിയ തോതില്‍ അമേരിക്കന്‍ സേനയും വ്യോമാക്രമണത്തില്‍ അഫ്ഗാന്‍ സേനയ്ക്ക് സഹായം നല്‍കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.