ഡെല്‍റ്റ വകഭേദം: യു.എസില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കുന്നു

ഡെല്‍റ്റ വകഭേദം: യു.എസില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കുന്നു

വാഷിങ്ടണ്‍: യു.എസില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കുന്നു. ഉയര്‍ന്ന കോവിഡ് രോഗവ്യാപനമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ വാക്‌സിന്‍ എടുത്തവരാണെങ്കിലും വീടിനുള്ളിലും പുറത്തും മാസ്‌ക് ധരിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. കോവിഡ് പ്രതിരോധ കുത്തിവെപ്പില്‍ രാജ്യം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

കഴിഞ്ഞ ഒരാഴ്ചയായി യു.എസില്‍ കോവിഡ് രോഗവ്യാപന നിരക്ക് നേരിയ തോതില്‍ ഉയരുന്നുണ്ട്. വൈറസിന്റെ ഡെല്‍റ്റ വകഭേദം കൂടുതല്‍ രോഗവ്യാപന സാധ്യതയുള്ളതാണെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് പ്രസിഡന്റിന്റെ ജാഗ്രതാ നിര്‍ദേശം. അന്താരാഷ്ട്ര തലത്തില്‍ വാക്‌സിന്‍ വിതരണത്തില്‍ യു.എസ് മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നതെങ്കിലും 20 ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണമായി വാക്‌സിന്‍ ലഭിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ മുന്‍നിര പട്ടികയിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.