എല്ലാ മനുഷ്യരും ഒരേ ഭാഷ സംസാരിച്ചുകൊണ്ടിരിക്കുന്ന കാലം . ആർക്കും നമ്മെ തടഞ്ഞ് നിർത്താനാവില്ല എന്നൊരു ചിന്ത. സ്വർഗം വരെ എത്തുന്ന ഒരു ഗോപുരം നിർമ്മിക്കണം. പണി ഇഷ്ടികകൾ ഒന്നൊന്നായി വച്ച് തുടങ്ങി. ഗോപുരം ഉയരംതോറും താഴെ നിന്ന് ഒരു ഇഷ്ടിക മുകളിൽ എത്താൻ സമയം കൂടുതൽ വേണ്ടിവരുന്നു. ഏഴാം നിലയിലെത്തിയപ്പോൾ താഴെനിന്ന് ഒരു കട്ട മുകളിലെത്താൻ ഒരു പൂർണ ദിവസം വേണ്ടി വന്നു. പണിക്കാരിൽ ഒരാൾ താഴെ പോയാൽ ആരും ശ്രെദ്ധിക്കാറില്ല . ഒരു ഇഷ്ടിക താഴെ പോയാൽ എല്ലാവര്ക്കും വലിയ സങ്കടമാണ് . അവർ അതോർത്തു കരഞ്ഞു ദുഖിക്കുന്നു. എല്ലാവരും പറഞ്ഞു: ഓരോ ഇഷ്ടികയും പ്രധാനപെട്ടതാണ് . ആരുടെ പക്കൽനിന്നും ജാഗ്രതക്കുറവ് ഉണ്ടാകരുത്. ദൈവത്തിനു അവരെക്കുറിച്ചു ലജ്ജ തോന്നി. ദുഃഖിക്കുകയും സങ്കടപ്പെടുകയും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു അവർക്കു പ്രയാസമൊന്നുമില്ല. ദൈവത്തിന്റെ ഛായയിൽ സ്രെഷ്ടിക്കപ്പെട്ട മനുഷ്യരെക്കുറിച്ചു ഒരു ശ്രെദ്ധയുമില്ല .വെറും പൂഴി കൊണ്ടുള്ള ഇഷ്ടിക താഴെപോയാൽ സമൂഹദുഃഖം. ദൈവം പറഞ്ഞു: ഇഷ്ടികകൾ സംസാരിക്കുന്നതുപോലെ അവർ സംസാരിക്കട്ടെ. അവരുടെ ഒരേയൊരു ഭാഷയെ ദൈവം ലോകത്തിലെ 70 ഭാഷകളാക്കി മാറ്റി . അവരുടെ ഐക്യം തകർക്കപ്പെട്ടു. അവർ ആംഗ്യഭാഷകളിലേക്കു മാറി. ശാരീരിക ചേഷ്ടകൾകൊണ്ട് സംസാരിക്കാൻ തുടങ്ങി. ഇഷ്ടികകൾ ഒന്നിനു പുറകെ ഒന്നായി താഴെ വീഴാൻ തുടങ്ങി. ഏറ്റവും മുകളിൽ ആവശ്യമില്ലാത്തപ്പോഴും തെറ്റിദ്ധരിച്ചു ഇഷ്ടികകൾ എത്താൻ തുടങ്ങി. ജനങ്ങൾ വഴക്കിടാൻ തുടങ്ങി. കൊലപാതകം ആരംഭിച്ചു . പണി പൂർത്തിയാക്കിയ ഭാഗങ്ങളിൽനിന്നും ഇഷ്ടികകൾ ഇളകി തുടങ്ങി ഗോപുരം ബലഹീനമായി. ഇഷ്ടികകൾക്ക് പണിക്കാരുടെ വഴക്കിനെ ചെറുത്തുനിൽക്കാൻ സാധിച്ചില്ല . അപ്രകാരം അവർ പണിതുയർത്തിയ ഗോപുരം ഇടിഞ്ഞു താഴേക്ക് പോരാൻ തുടങ്ങി. അവർക്കു സഹിക്കാൻ പറ്റാത്ത നഷ്ടം സംഭവിച്ചു. അവർക്കു ചിലക്കാൻ മാത്രമേ സാധിക്കുമായിരുന്നുള്ളു . ഗോപുരം തകർന്നപ്പോൾ ജനങ്ങൾ ഭാഷാടിസ്ഥാനത്തിൽ ഒന്നിച്ചു കൂടാൻ തുടങ്ങി. എല്ലാം മനസ്സിലായി തുടങ്ങി. ഓരോരുത്തരും ബാബേൽ ഗോപുരം വിട്ടു അവരവരുടെ സ്ഥലത്തു പട്ടണങ്ങൾ പണിയാൻ തുടങ്ങി. ഇപ്രകാരം ഭൂമുഖത്തു ആകമാനം നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.