ഞെട്ടിക്കുന്ന കണക്ക്... കഴിഞ്ഞ ഇരുനൂറു ദിവസങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ കൊല ചെയ്യപ്പെട്ടത് 3462 ക്രൈസ്തവര്‍!!
അബൂജ: നൈജീരിയയിലെ തീവ്ര ഇസ്ലാമിക ഗോത്ര സംഘടനയായ ഫുലാനി ഹെര്‍ഡ്മാന്‍ സുവിശേഷ പ്രഘോഷകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍ (ഇസിഡബ്ല്യുഎ) വചന പ്രഘോഷകന്‍ റവ.ഡാന്‍ലാമി യാക് വോയി ആണ് ഇസ്ലാമിക ഭീകരരുടെ ക്രൂരതയില്‍ കൊല്ലപ്പെട്ടത്.
കോഗി സംസ്ഥാനത്തെ തവാരിയില്‍ യാത്ര ചെയ്യുമ്പോള്‍ രണ്ടാഴ്ച മുന്‍പായിരുന്നു അദ്ദേഹത്തെയും രണ്ടു മക്കളെയും മരുമകനെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. പാസ്റ്ററുടെ മക്കളിലൊരാളെ ജൂലൈ 25നു ഭീകരര്‍ വിട്ടയച്ചു. മകനാണ് പാസ്റ്റര്‍ കൊല്ലപ്പെട്ട വിവരം അറിയിച്ചത്.
നൈജീരിയയിലെ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരുന്ന മതപീഡനങ്ങളെ കുറിച്ച് പരിശോധിച്ചുകൊണ്ടിരിക്കുന്ന 'ദി ഇന്റര്‍നാഷണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 2021 ജനുവരി ഒന്നു മുതല്‍ ജൂലൈ 18 വരെയുള്ള ഇരുനൂറു ദിവസങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ 3462 ക്രൈസ്തവര്‍ ഇസ്ലാമിക തീവ്രവാദികളാലും ജിഹാദി അനുകൂലികളായ സുരക്ഷാ സേനാംഗങ്ങളാലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുണ്ടായിരുന്നു.
2021 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ മെയ് 11ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 1,470 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. എന്നാല്‍ മെയ് ഒന്നു മുതല്‍ ജൂലൈ 18 വരെയുള്ള 80 ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ട ക്രിസ്ത്യാനികളുടെ എണ്ണം 1,992 ആയി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.