ഓസ്റ്റിന്‍ മലയാളി ഇന്‍വിറ്റേഷണല്‍ സോക്കര്‍ കപ്പ്: ഡാളസ് ഡയനാമോസ് ചാമ്പ്യന്മാര്‍

ഓസ്റ്റിന്‍ മലയാളി ഇന്‍വിറ്റേഷണല്‍ സോക്കര്‍ കപ്പ്: ഡാളസ് ഡയനാമോസ് ചാമ്പ്യന്മാര്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഓസ്റ്റിന്‍: ഓസ്റ്റിന്‍ സ്‌ട്രൈക്കേഴ്സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓള്‍ അമേരിക്കന്‍ മലയാളി ഇന്‍വിറ്റേഷണല്‍ സോക്കര്‍ കപ്പ് പ്രഥമ ടൂര്‍ണമെന്റില്‍ ഡാളസ് ഡയനാമോസ് ചാമ്പ്യരായി. ആവേശം വാനോളമുയര്‍ന്ന ഫൈനലില്‍ ടൂര്‍ണമെന്റ് ആതിഥേയരായ ഓസ്റ്റിന്‍ സ്‌ട്രൈക്കേഴ്സിനെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഡയനാമോസിന്റെ വിജയം.


വിജയികളായ ഡാളസ് ഡയനാമോസ് ടീം

സാക്കറി ജോസഫ് (ഡാളസ് ഡയനാമോസ്) മികച്ച കളിക്കാരനുള്ള എം.വി.പി ട്രോഫി നേടി. ടോം വാഴേക്കാട്ട് (എഫ്.സി.സി കരോള്‍ട്ടന്‍) കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത് ഗോള്‍ഡന്‍ ബൂട്ട് നേടിയപ്പോള്‍ മൈക്കിള്‍ ജോണ്‍ (ഡാളസ് ഡയനാമോസ്) മികച്ച ഗോള്‍ കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലോവ്‌സ് അവാര്‍ഡിന് അര്‍ഹനായി.


മികച്ച ഗോള്‍ കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലോവ്‌സ് അവാര്‍ഡ് മൈക്കിള്‍ ജോണ്‍ ഏറ്റുവാങ്ങുന്നു.

മത്സരവേദിയായ ഓസ്റ്റിന്‍ റൗണ്ട്‌റോക്ക് മള്‍ട്ടി പര്‍പ്പസ് ടര്‍ഫ് കോംപ്ലക്‌സില്‍ അവാര്‍ഡ് ദാനച്ചടങ്ങുകള്‍ നടന്നു. പരിപാടിയുടെ പ്രായോജകരായ സെബി പോള്‍, സ്‌കൈ ടവര്‍ റിയാലിറ്റി (പ്ലാറ്റിനം സ്‌പോണ്‍സര്‍), മാത്യു ചാക്കോ, മാത്യു സി.പി.എ, രഞ്ജു രാജ്, മോര്‍ട്ടഗേജ് ലോണ്‍ ഒറിജിനേറ്റര്‍ (ഗോള്‍ഡ് സ്‌പോണ്‍സേഴ്സ്), ലിറ്റി വടക്കന്‍, പ്രൈം ഫാമിലി കെയര്‍ (ഹെല്‍ത്ത് പാര്‍ട്ണര്‍), ലിയോ, ഇന്‍കോര്‍പൊറോ ഫിറ്റ്‌നസ്(ഫിറ്റ്‌നസ് പാര്‍ട്ണര്‍), ചെന്ന റെഡി, സോള്‍ട്ട് ന്‍ പെപ്പര്‍ (റസ്റ്ററന്റ് പാര്‍ട്ണര്‍), ടെയ്ലര്‍ ഇന്‍സ്‌പെക്ഷന്‍ (പേട്രണ്‍) തുടങ്ങിയവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.


ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ടോം വാഴേക്കാട്ട് ഏറ്റവാങ്ങുന്നു

ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സ്, ന്യൂയോര്‍ക്ക് ചലഞ്ചേഴ്സ്, എഫ്.സി കരോള്‍ട്ടന്‍, ഡാളസ് ഡയനാമോസ്, ഹൂസ്റ്റണ്‍ യുണൈറ്റഡ് ജഗ്വാഴ്‌സ് - ഹൂസ്റ്റണ്‍ യുണൈറ്റഡ് ടൈഗേഴ്സ്, ഹൂസ്റ്റണ്‍ സ്ട്രൈക്കേഴ്സ്, ന്യൂയോര്‍ക്ക് മലയാളി സോക്കര്‍ ക്ലബ്, ഒക്ലഹോമ യുണൈറ്റഡ് തുടങ്ങി അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നായി ഒന്‍പതു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. മുതിര്‍ന്നവര്‍ക്കുള്ള 35 പ്ലസ് ടൂര്‍ണമെന്റും ഇതോടൊപ്പം നടന്നു.


മികച്ച കളിക്കാരനുള്ള എം.വി.പി ട്രോഫി സാക്കറി ജോസഫ് ഏറ്റുവാങ്ങുന്നു

അജിത് വര്‍ഗീസ് (പ്രസിഡന്റ്), മനോജ് പെരുമാലില്‍ (സെക്രട്ടറി), പ്രശാന്ത് വിജയന്‍ (വൈസ് പ്രസിഡന്റ്), ബിജോയ് ജെയിംസ് (ട്രഷറര്‍) തുടങ്ങിയവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി. ടൂര്‍ണമെന്റ് വന്‍ വിജയമായതായി അജിത് വര്‍ഗീസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.