തീവ്രവാദി കഴുത്തറുത്ത് കൊന്ന സാമുവേൽ പാറ്റിക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതി

തീവ്രവാദി കഴുത്തറുത്ത്  കൊന്ന സാമുവേൽ പാറ്റിക്ക്   ഫ്രാൻസിന്റെ പരമോന്നത  ബഹുമതി

 പാരീസ് : കഴിഞ്ഞയാഴ്ച ഇസ്ലാമിക തീവ്രവാദിയാൽ കൊല്ലപ്പെട്ട 47 കാരനായ ചരിത്രാദ്ധ്യാപകൻ സാമുവൽ പാറ്റിക്ക് മരണാനന്തര ബഹുമതിയായി ഫ്രാൻസിന്റെ പരമോന്നത പുരസ്കാരമായ "ലീജിയൻ ഓഫ് ഓണർ", നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജീൻ-മൈക്കൽ ബ്ലാങ്കർ  പറഞ്ഞു. പാരീസ് നഗരപ്രാന്തത്തിലുള്ള സ്കൂളിനു സമീപത്തു വച്ചാണ് പാറ്റി കൊല്ലപ്പെട്ടത്. ചെച്ചൻ വംശജൻ 18 കാരനായ അക്രമിയെ പോലീസ് വെടിവച്ചു കൊന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു ക്ലാസ്സിൽ അദ്ധ്യാപകനായ പാറ്റി , പ്രവാചകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകൾ ഉപയോഗിച്ചതിന്റെ പ്രതികാരമായിട്ടാണ് കൊലപാതകം നടത്തിയത്. ചാർളി ഹെബ്ദോ ആക്രമണം മുതൽ ഫ്രാൻസിൽ നടമാടുന്ന തീവ്രവാദി ആക്രമണങ്ങൾ സർവ്വ സീമയും ലംഘിച്ചിരിക്കുകയാണ് ഇപ്പോൾ.

ഫ്രഞ്ച് റിപ്പബ്ലിക്കിനും ഫ്രഞ്ച് മൂല്യങ്ങൾക്കുമെതിരായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്ന് പ്രമുഖ വ്യക്തിത്വങ്ങൾ ചൂണ്ടിക്കാട്ടി. പാറ്റിക്ക് ദേശീയാദരവ് നൽകുന്ന ചടങ്ങ് ബുധനാഴ്ച പാരീസിലെ സോർബോൺ സർവകലാശാലയിൽ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.