ഭവന വായ്പ; 100 ശതമാനം പ്രോസസിങ് ഫീസ് ഇളവ് പ്രഖ്യാപിച്ച് എസ്ബിഐ

ഭവന വായ്പ; 100 ശതമാനം പ്രോസസിങ് ഫീസ് ഇളവ് പ്രഖ്യാപിച്ച് എസ്ബിഐ

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകള്‍ക്ക് പ്രോസസിങ് ഫീസ് ഇളവ് ഉള്‍പ്പെടെയുള്ള മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രഖ്യാപിച്ചു. 6.70 ശതമാനം മുതലാണ് ഭവന വായ്പകളുടെ പലിശ.
നിലവിലുള്ള 0.40 ശതമാനം പ്രോസസിങ് ഫീസില്‍ 100 ശതമാനം ഇളവാണ് ഓഗസ്റ്റ് 31 വരെയുള്ള മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രകാരം ലഭിക്കുക.
യോനോ ആപ് വഴിയുള്ള ഭവന വായ്പാ അപേക്ഷകള്‍ക്ക് അഞ്ച് അടിസ്ഥാന പോയിന്റ് ഇളവ്, വനിതാ വായ്പാ ഉപഭോക്താക്കള്‍ക്ക് അഞ്ച് അടിസ്ഥാന പോയിന്റ് ഇളവ് തുടങ്ങിയവയും ലഭിക്കും.
പലിശ നിരക്കുകള്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയില്‍ നില്‍ക്കുന്ന വേളയില്‍ പ്രോസസിങ് ഫീസിലെ ഈ ഇളവ് ഭവന വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നവരെ ഏളുപ്പത്തില്‍ തീരുമാനമെടുക്കാന്‍ പ്രോല്‍സാഹിപ്പിക്കുമെന്ന് എസ്ബിഐ ആര്‍ ആന്റ് ഡിബി മാനേജിങ് ഡയറക്ടര്‍ സി എസ് സേട്ടി പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടേയും ബാങ്കര്‍ എന്ന നിലയില്‍ ദേശീയ നിര്‍മാണത്തിലെ പങ്കാളിയാകാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.