സിഡ്‌നി: ഓസ്‌ട്രേലിയയില്‍ തുടരുന്ന ജനസംഖ്യാ കണക്കെടുപ്പില്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് സുപ്രധാന നിര്‍ദേശങ്ങളുമായി മെല്‍ബണ്‍ സിറോ മലബാര്‍ ബിഷപ് മാര്‍ ബോസ്‌കോ പൂത്തൂര്‍.
സെന്‍സസ് വിവരങ്ങള്‍ കൈമാറുമ്പോള്‍ സീറോ മലബാര്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വീഡിയോ സന്ദേശവും സര്‍ക്കുലറും പുറപ്പെടുവിച്ചു. വീട്ടിലെ സംസാരഭാഷ ഏതെന്നാണ് സെന്‍സസ് ചോദ്യാവലിയിലെ ഇരുപതാമത്തെ ചോദ്യം. ഇതു മലയാളം എന്നു തന്നെ എഴുതണമെന്നു ബിഷപ് ആഹ്വാനം ചെയ്തു. മള്‍ട്ടി കള്‍ച്ചറല്‍ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന അവസരങ്ങളില്‍ ഇത് പ്രധാനപ്പെട്ടതാണ്. നമ്മുടെ ഭാഷയ്ക്കും സംസ്‌കാരത്തിനും അര്‍ഹമായ അംഗീകാരം ലഭിക്കണമെങ്കില്‍ മലയാളമാണ് സംസാരഭാഷയെന്ന് സെന്‍സസില്‍ രേഖപ്പെടുത്തണം. ഭാഷാപഠനത്തിന് ഭാവിയില്‍ കൂടുതല്‍ സാധ്യതകള്‍ ഒരുക്കുന്നതിന് ഇത് ഇടയാക്കും.
മതം ഏതെന്നാണ് 23-ാമത്തെ ചോദ്യം. ഇതില്‍ സിറോ മലബാര്‍ കാത്തലിക് എന്നു കൃത്യമായി രേഖപ്പെടുത്തണമെന്നു ബിഷപ് ഓര്‍മിപ്പിച്ചു. എങ്കിലേ സിറോ മലബാര്‍ വിശ്വാസ സമൂഹത്തിന് അര്‍ഹമായ അംഗീകാരവും പ്രാതിനിധ്യവും ഭാവിയില്‍ നിയമപരമായി ലഭിക്കുകയുള്ളൂ.
അതിരൂപതയുടെ കീഴില്‍ വരുന്ന പള്ളികളിലും കുടുംബ കൂട്ടായ്മയിലും ഭക്ത സംഘടനകളുടെ യോഗങ്ങളിലും, മാധ്യമങ്ങളിലും ഇക്കാര്യം വിശ്വാസികളുടെ ശ്രദ്ധയില്‍പെടുത്തണമെന്നും ബിഷപ് അറിയിച്ചു. ഇതിനായി വൈദികരെയും ഇടവക കമ്മിറ്റിക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഓഗസറ്റ് 10-നാണ് ഓസ്‌ട്രേലിയയിലെ സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാകുന്നത്. രാജ്യത്തു താമസിക്കുന്ന എല്ലാവരും സെന്‍സസില്‍ പങ്കെടുക്കണമെന്നതു നിര്‍ബന്ധമായും നിയമം. സെന്‍സസ് സംബന്ധിച്ച് ബിഷപ് ബോസ്‌കോ പൂത്തൂര്‍ വിശ്വാസികള്‍ക്കായി നല്‍കിയ വീഡിയോ സന്ദേശം ചുവടെ ചേര്‍ക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.