റെഡ് സിഗ്നല്‍ മറികടന്നതിന് പിഴ കിട്ടിയത് 1195 പേർക്കെന്ന് അബുദബി പോലീസ്

റെഡ് സിഗ്നല്‍ മറികടന്നതിന് പിഴ കിട്ടിയത് 1195 പേർക്കെന്ന് അബുദബി പോലീസ്

അബുദബി:  ഈ വ‍ർഷം ആദ്യ ആറുമാസത്തിനിടെ അബുദബിയില്‍ റെഡ് സിഗ്നല്‍ മറികടന്ന് പോയതിന് 1195 പേർക്ക് പിഴ ചുമത്തിയെന്ന് പോലീസ്. നിയമം ലംഘിക്കുന്നവരെ കണ്ടെത്താനായി സ്ഥാപിച്ചിട്ടുളള ഹൈടെക് ക്യാമറയിലാണ് നിയമലംഘനങ്ങള്‍ പതിഞ്ഞത്. സിഗ്നല്‍ റെഡ് ആകുന്നതിന് മുന്‍പ് കടന്നുപോകുന്നതിനായി ശ്രമിച്ചവർക്കാണ് പിഴ കിട്ടിയിട്ടുളളതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. റെഡ് സിഗ്നല്‍ മറികടക്കാന്‍ ശ്രമിക്കുന്നത് ഏറ്റവും അപകടകരമായ ഗതാഗത നിയമലംഘനമാണ്.

മരണവും ഗുരുതര അപകടവും സംഭവിക്കാനുളള സാധ്യത കൂടുതലായതിനാല്‍ ശ്രദ്ധയോടെ വേണം സിഗ്നലുകളില്‍ വാഹനമോടിക്കാനെന്നും പോലീസ് ഓ‍ർമ്മിപ്പിച്ചു. റെഡ് സിഗ്നല്‍ മറികടന്നാല്‍ ആയിരം ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്‍റും ഈടാക്കും. 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. അബുദബിയില്‍ വാഹനം തിരിച്ചെടുക്കുന്നതിന് 50000 ദിർഹം നല്‍കണം. മാത്രമല്ല, ലൈസന്‍സ് ആറുമാസത്തേക്ക് പിടിച്ചുവയ്ക്കുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.