ദുബായ്: ജല കായിക വിനോദത്തിനിടെ സുഹൃത്തിന് അപകടം പറ്റിയെന്ന തോന്നിയപ്പോള്‍ ഓടിയെത്തി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍. സുഹൃത്തിനടുത്തേക്ക് ഹംദാന്‍ ഓടിയെത്തുന്നതും അപകടമൊന്നുമില്ലെന്ന് തിരിച്ചറിയുന്ന നിമിഷം സുഹൃത്തുക്കളുടെ മുഖത്ത് പുഞ്ചിരി വിരിയുന്നതും വീഡിയോയില്‍ വ്യക്തം. ഇതിനകം തന്നെ നിരവധി പേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സാഹസികനും സ്കൈ ഡൈവറുമായ നാസർ അല്‍ നെയാദിക്കാണ് ജെറ്റ് പാക്കിംഗെന്ന ജല കായിക വിനോദത്തിനിടെ നിയന്ത്രണം നഷ്ടമായത്. സുരക്ഷാ മുന്നൊരുക്കങ്ങളോടെയായിരുന്നു ചെയ്തതെങ്കിലും ഒരു വേള നിയന്ത്രണം നഷ്ടമായി. ഇതോടെയാണ് കണ്ടുനിന്നിരുന്ന ഹംദാന്‍ അടക്കമുളള സുഹൃത്തുക്കള്‍ നെയാദിക്ക് അരികിലേക്ക് ഓടിയെത്തിയത്.
ഫസയെന്നതാണ് ഹംദാന്‍റെ വിളിപ്പേര്. ഫസയെന്നാല്‍ ആപത്തില്‍ പെട്ടവരുടെ അരികിലേക്ക് ഓടിയെത്തുന്നവന്‍ എന്നാണ് അർത്ഥം. പേരിനെ അന്വർത്ഥമാക്കിയാണ് സുഹൃത്തിനരികിലേക്ക് ഫസ ഓടിയെത്തിയത്. അപകടമൊന്നും പറ്റിയില്ലെന്ന് ബോധ്യമായതോടെ പ്രിയ സുഹൃത്തിനെ ആലിംഗനം ചെയ്യുന്ന ഫസയേയും വീഡിയോയില്‍ കാണാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.