അഭയാര്‍ഥികളെ കുത്തിനിറച്ച ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ തകരാറിലായി; നാനൂേറാളം പേരെ രക്ഷപ്പെടുത്തി

അഭയാര്‍ഥികളെ കുത്തിനിറച്ച ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ തകരാറിലായി; നാനൂേറാളം പേരെ രക്ഷപ്പെടുത്തി

മാര്‍സേയ് (ഫ്രാന്‍സ്): ബോട്ടില്‍ അഭയാര്‍ഥികളെ കുത്തിനിറച്ച് അതിസാഹസികമായി യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അനധികൃത കുടിയേറ്റ ശ്രമങ്ങള്‍ തുടരുന്നു.

കഴിഞ്ഞ ദിവസം മെഡിറ്ററേനിയന്‍ കടലിലൂടെ കുടിയേറ്റത്തിനു ശ്രമിച്ച നാനൂറോളം അഭയാര്‍ഥികളായ കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി. അഭയാര്‍ഥികളെ കുത്തിനിറച്ചുവന്ന ബോട്ട് ടുണീഷ്യയ്ക്കടുത്തു വച്ചാണ് തകരാറിലായത്. േബാട്ടിലുണ്ടായിരുന്ന ആര്‍ക്കെങ്കിലും പരുക്കേറ്റതായോ മരിച്ചതായോ സൂചനയില്ല.

ജര്‍മനിയില്‍നിന്നും ഫ്രാന്‍സില്‍നിന്നുമുള്ള മനുഷ്യാകാശ സംഘടനകള്‍ എത്തിച്ച കപ്പലിലാണ് 394 അഭയാര്‍ഥികളെ രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനം ആറു മണിക്കൂറോളം നീണ്ടു.

തടി കൊണ്ടുണ്ടാക്കിയ ബോട്ടിന്റെ ഡെക്കിലും ഹള്ളിലുമടക്കം അഭയാര്‍ഥികളെ കുത്തിനിറച്ചായിരുന്നു ദുരിത യാത്ര. ലിബിയയില്‍നിന്നും ടുണീഷ്യയില്‍നിന്നുമായി കയറിയ അഭയാര്‍ഥികളുമായിട്ടാണ് ബോട്ട് പുറപ്പെട്ടത്. എന്‍ജിന്‍ തകരാറിലായ ബോട്ടിലേക്കു വെള്ളം കയറിത്തുടങ്ങിയിരുന്നു.

ഇറ്റലി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കുടിയേറാനായിരുന്നു ശ്രമം. കാലാവസ്ഥ അനുകൂലമായതിനാല്‍ ലിബിയയില്‍ നിന്നും ടുണീഷ്യയില്‍നിന്നുമുള്ള കുടിയേറ്റങ്ങള്‍ അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്.


തടി കൊണ്ടുള്ള ബോട്ടില്‍ അഭയാര്‍ഥികള്‍ തിങ്ങിനിറഞ്ഞ നിലയില്‍.

ആഭ്യന്തര കലാപവും ദാരിദ്ര്യവും മൂലം ആഫ്രിക്കയില്‍നിന്നും മിഡില്‍ ഈസ്റ്റില്‍നിന്നുമായി മെഡിറ്ററേനിയന്‍ കടലിലൂടെ കുടിയേറ്റത്തിനു ശ്രമിച്ച 1100 പേരാണ് ഈ വര്‍ഷം മരിച്ചത്.

തകരാറിലായ ബോട്ടില്‍നിന്ന് ആളുകളെ രക്ഷിക്കുന്നതിനിടെ നിരവധി പേര്‍ കടലില്‍ ചാടുകയും നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മൊറോക്കോ, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവര്‍ ടുണീഷ്യയിലും ലിബിയയിലുമെത്തി രഹസ്യമായി ബോട്ടില്‍ കയറുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.