ഭുവനേശ്വര്‍: കോവിഡിനതിരായ പോരാട്ടത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായി ഒരു നഗരം. മൂന്നാം തരംഗ ഭീഷണിക്കിടെ നൂറ് ശതമാനം പേര്‍ക്കും വാക്‌സീന്‍ നല്‍കിയ ആദ്യ ഇന്ത്യന്‍ നഗരമായി മാറിയിരിക്കുകയാണ് ഭുവനേശ്വര്‍. ഭുവനേശ്വര്‍ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ (ബിഎംസി) തെക്ക്-കിഴക്കന്‍ സോണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അന്‍ഷുമാന്‍ രാഥിനെ ഉദ്ധരിച്ച് എഎന്‍ഐയാണ് വാര്‍ത്ത പുറത്തുവിട്ടത്.
18 വയസിന് മുകളിലുള്ള ഒമ്പത് ലക്ഷം പേര്‍ ബിഎംസിയില്‍ ഉണ്ടായിരുന്നു. അതില്‍ 31000 ആരോഗ്യ പ്രവര്‍ത്തകരും, 33000 മുന്‍നിര പ്രവര്‍ത്തകരും ഉള്‍പ്പെടും. 18 മുതല്‍ 44 വരെയുള്ള 5,17000 പേരും 45 വയസിന് മുകളില്‍ 3, 25000 പേരുമാണ് ഇവിടെയുള്ളത്. ജൂലൈ 31-നുള്ളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുകയായിരുന്നു എന്ന് അന്‍ഷുമാന്‍ പറഞ്ഞു.
ഇതുവരെ ലഭ്യമായ കണക്കുകളില്‍ 18,16000 പേര്‍ വാക്‌സീന്‍ സ്വീകരിച്ചു. ചില കാരണങ്ങളാല്‍ കുറച്ചുപേര്‍ക്ക് വാക്‌സീന്‍ എടുക്കാന്‍ സാധിച്ചില്ല. ഇതൊഴികെ മറ്റിടങ്ങളില്‍ നിന്ന് ഭുവനേശ്വറില്‍ ജോലിക്കായി എത്തിയവര്‍ക്കടക്കം ആദ്യ ഡോസ് വാക്‌സീന്‍ നല്‍കി. ഗര്‍ഭിണികളും ആദ്യ ഡോസ് വാക്‌സീന്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ആകെ 55 വാക്‌സീനേഷന്‍ കേന്ദ്രങ്ങളുള്ള നഗരത്തില്‍, മുപ്പതോളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും ഉള്‍പ്പെടും.വാക്‌സീനേഷന്‍ പദ്ധതി ലക്ഷ്യം കണ്ടതില്‍ ജനങ്ങള്‍ക്ക് നന്ദി പറയുകയാണ് ഭുവനേശ്വര്‍ നഗരസഭ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.