ന്യുഡല്‍ഹി: പാര്‍ലമെന്റില്‍ ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ എംപി ഡെറിക് ഒബ്രിയന്‍. ശരാശരി ഏഴു മിനിറ്റാണ് ഒരു ബില്‍ പാസാക്കാന്‍ എടുക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം സാലഡ് ഉണ്ടാക്കുന്നത് പോലെയാണോ ബില്‍ പാസാക്കുന്നതെന്ന് ചോദിച്ചു. പാര്‍ലമെന്റിന്റെ പവിത്രത ഇല്ലാതാക്കുന്ന നടപടിയാണ് ഇതെന്നും ഒബ്രിയന്‍ ആരോപിച്ചു.
സഭയുടെ ആദ്യത്തെ പത്തു ദിവസം കൊണ്ട്, ശരാശരി ഓരോ ബില്ലിനും ഏഴ് മിനിറ്റ് മാത്രം നല്‍കികൊണ്ട് 12 ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിത്. ഇത് നിയമമുണ്ടാകുന്നതാണോ അതോ പാപ്റി ചാറ്റ് (ഒരു തരം സലാഡ്) ഉണ്ടാകുന്നതാണോ എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഇപ്രാവശ്യത്തെ സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലുകളുടെ ഗ്രാഫിക്കല്‍ പട്ടികയും അദ്ദേഹം ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ഇതില്‍ ഏറ്റവും വേഗം പാസാക്കിയ ബില്‍ നാളികേര വികസന ബോര്‍ഡുമായി ബന്ധപ്പെട്ടതാണ്. കേവലം ഒരു മിനിറ്റ് മാത്രമാണ് ഈ ബില്‍ പാസാക്കാന്‍ എടുത്തത്. ഏറ്റവും കൂടുതല്‍ സമയമെടുത്ത് പാസാക്കിയ ബില്ലായ എയര്‍പോര്‍ട്ട് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട ബില്ല് പാസാക്കാന്‍ വെറും 14 മിനിറ്റാണ് എടുത്തതെന്നും ഡെറിക് ഒബ്രിയാന്‍ പറഞ്ഞു. 2019 ല്‍ മുത്തലാഖ് ബില്ല് വേഗത്തില്‍ പാസാക്കിയതിനെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു. പിസ്സ വിതരണം ചെയ്യുകയാണോ എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ പരിഹാസം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.