കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണ നടപടികള്‍ ഊര്‍ജിതമാക്കി ക്രൈം ബ്രാഞ്ച്. പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ എമിഗ്രേഷന്‍ വകുപ്പിന് അന്വേഷണ സംഘം അപേക്ഷ നല്‍കി. ഇതു സംബന്ധിച്ച നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഒന്നാം പ്രതി സുനില്‍ കുമാറും മുന്‍ മാനേജര്‍ ബിജു കരീമും ഉള്‍പ്പെടെ 6 പ്രതികള്‍ രാജ്യം വിടാതിരിക്കാനാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ തീരുമാനം എടുത്തത്. പ്രതികളെ തടയാന്‍ വിമാനത്താവളങ്ങളില്‍ നിര്‍ദേശം നല്‍കാനാണ് സര്‍ക്കുലര്‍. കഴിഞ്ഞ ദിവസം കരുവന്നൂര്‍ ബാങ്കില്‍ എത്തിയ അന്വേഷണ സംഘം ബാങ്കിന്റെ 2014 മുതല്‍ ഉള്ള ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധനക്കായി ശേഖരിച്ചു. പ്രതികളുടെ നിയമന ഉത്തരവുകളും അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതികള്‍ കോടതിയില്‍ എത്തിയിരുന്നു. ഒന്നാം പ്രതി സുനില്‍ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. മറ്റു പ്രതികളുടെ അപേക്ഷ തൃശൂര്‍ സെഷന്‍സ് കോടതി പിന്നീട് പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.