ക്രൈസ്തവ മത ചിഹ്നങ്ങൾ, വിശ്വാസാചാരം എന്നിവയെ ഇകഴ്ത്തി കാട്ടുന്ന സിനിമകളെ നിരോധിക്കണം: കത്തോലിക്കാ കോൺഗ്രസ്

ക്രൈസ്തവ മത ചിഹ്നങ്ങൾ, വിശ്വാസാചാരം എന്നിവയെ ഇകഴ്ത്തി കാട്ടുന്ന സിനിമകളെ നിരോധിക്കണം: കത്തോലിക്കാ കോൺഗ്രസ്

എരുമപ്പെട്ടി: ക്രൈസ്തവർ ദൈവപുത്രനായി പൂജ്യമായി ആരാധിക്കുന്ന ഈശോയെന്ന നാമം അനാവശ്യമായി സിനിമ പേരായി ചേർത്ത് അവഹേളിക്കുന്ന നടപടിയിൽ എരുമപ്പെട്ടി ഫൊറോന കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധിച്ചു. സിനിമയുടെ ഈശോയെന്ന പേര് നീക്കം ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഫൊറോന യോഗം ആവശ്യപ്പെട്ടു.

ഈ അടുത്ത കാലത്ത് ക്രൈസ്തവ മത വിഭാഗങ്ങൾ പുണ്യമായി കരുതുന്ന മത ചിഹ്നങ്ങൾ, മതാചാരങ്ങൾ, കൂദാശകൾ, എന്നിവയെ അവഹേളിക്കുകയും മോശമായും ആഭാസകരമായും ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണത ഏറി വരുന്നും. സിനിമകൾ, കലാരൂപങ്ങൾ, സഹിത്യ സൃഷ്ടികൾ, ടി.വി പരിപാടികൾ, നവ മാധ്യമങ്ങൾ എന്നി വഴികളിലെല്ലാം ഇപ്രകാരം അവഹേളനം ചെയ്യുന്നതായി കാണുന്നു. ഇത് വിശ്വാസികളെ സമൂഹത്തിൽ ഇകഴ്ത്തി കാട്ടാൻ കാരണമാകുന്നുവെന്ന് ഫൊറോന വികാരി റവ. ഫാ. ഷാജൻ തേർമഠം യോഗം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

ഇത്തരം പ്രവർത്തികളിൽ ക്രൈസ്തവ വിശ്വാസ സമൂഹത്തിന് ഏറെ വിഷമവും സങ്കടവും ഉളവാക്കുന്നു. നിലവിൽ ഉള്ള നിയമങ്ങൾ വളരെ സങ്കീർണത നിറഞ്ഞതാണ്. അതുകൊണ്ട് ഈ പ്രശ്ന പരിഹാരത്തിന് ലളിതമായി കൈകാര്യം ചെയ്യാൻ കഴിയുന്ന നിയമ നിർമ്മാണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഫൊറോന ആനിമേറ്റർ റവ. ഫാ. ജോയ് മുരിങ്ങത്തേരി മുഖ്യപ്രഭാഷണം നടത്തി.

കത്തോലിക്കാ കോൺഗ്രസ് ഫൊറോന പ്രസിഡണ്ട് ഡോ. ജോൺസൺ ആളൂർ അധ്യക്ഷത വഹിച്ചു. അതിരൂപത ട്രഷറർ കെ.സി ഡേവീസ്, ഫൊറോന ഭാരവാഹികളായ ബിജു സി വർഗീസ്, പി.എൽ വർഗീസ്, ബേബി റാഫേൽ, സി.സി പിയുസ്, ജിഷ ജെൻസൻ, ഡിൽജോ തരകൻ എന്നിവർ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.