ന്യൂഡല്‍ഹി: കേരളത്തിലടക്കം ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട നാല് പേരെ  ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐ.എസ്) ബന്ധമുണ്ടെന്നു സംശയിക്കുന്ന ഇവരെ കശ്മീര്‍, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് പിടി കൂടിയത്.
അറസ്റ്റിലായ  മംഗളൂരു സ്വദേശി അമ്മര്‍ അബ്ദുല്‍ റഹ്മാന്‍, കശ്മീര്‍ സ്വദേശികളായ ഉബൈദ് ഹമീദ്, മുസ്സമ്മില്‍ ഹസന്‍ ഭട്ട്, ബെംഗളൂരു സ്വദേശി ശങ്കര്‍ വെങ്കിടേഷ് പെരുമാള്‍ എന്നിവരെ ഇന്ന് ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. മംഗളൂരുവില്‍ അറസ്റ്റിലായ അമ്മര്‍ അബ്ദുല്‍ റഹ്മാന്‍ കര്‍ണാടക ഉള്ളാളിലെ മുന്‍ എംഎല്‍എ പരേതനായ ബി.എം.ഇദിനബയുടെ ചെറുമകനാണ്.
കേരളത്തില്‍ നിന്നുള്ള മുഹമ്മദ് അമീന്‍ എന്നയാളുടെ നേതൃത്വത്തില്‍ നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഐ.എസുമായുള്ള ബന്ധത്തിന്റെ പേരില്‍   അബു യഹിയ എന്ന മുഹമ്മദ് അമീന്‍ ഉള്‍പ്പെടെ മൂന്ന്  പേരെ കഴിഞ്ഞ മാര്‍ച്ചില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കശ്മീരിലും കര്‍ണാടകയിലും റെയ്ഡ് നടത്തിയത്. 
മുന്‍ എംഎല്‍എ ബി.എം.ഇദിനബയുടെ മകന്‍ ബി.എംബാഷയുടെ ഉള്ളാള്‍ മാസ്തിക്കട്ടെയിലെ വീട്ടില്‍ ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് അമ്മറിനെ അറസ്റ്റ് ചെയ്തത്. ബാഷയുടെ മകളുടെ മകളായ അജ്മല 2016ല്‍ ഐ.എസില്‍ ചേര്‍ന്നിരുന്നു. 
അജ്മല, ഭര്‍ത്താവ് കാസര്‍കോട് തൃക്കരിപ്പൂര്‍ പടന്നയിലെ ഷിയാസ്, അന്ന് ഒന്നര വയസുണ്ടായിരുന്ന മകന്‍ എന്നിവരടക്കം 12 പേരാണ് പടന്നയില്‍ നിന്ന് അന്ന് സിറിയയിലെത്തി ഐഎസില്‍ ചേര്‍ന്നതായി കണ്ടെത്തിയിരുന്നത്. 
എന്‍ഐഎ ഡയറക്ടര്‍ ഉമയുടെ നേതൃത്വത്തില്‍ ബെംഗളൂരുവില്‍ നിന്നെത്തിയ 25 പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.