ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റോഡ് നിര്‍മ്മിച്ച്‌ ഇന്ത്യ

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റോഡ് നിര്‍മ്മിച്ച്‌ ഇന്ത്യ

ന്യൂഡൽഹി: ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് നിര്‍മ്മിച്ച്‌ ഇന്ത്യ. ഇതോടെ ബൊളീവിയയിലെ അഗ്നിപര്‍വതമായ ഉതുറുങ്കുവുമായി ബന്ധിപ്പിക്കുന്ന 18953 അടി ഉയരത്തിലുള്ള റോഡിന്റെ റെക്കോർഡ് ഇന്ത്യ തകർത്തു.

കിഴക്കന്‍ ലഡാക്കില്‍ ഉംലിഗ്ല പാസില്‍ 19300 അടി ഉയരത്തിലാണ് 52 കിലോമീറ്റര്‍ ദൂരത്തില്‍ ഇന്ത്യ റോഡ് നിര്‍മ്മിച്ചത്. എവറസ്റ്റ് ബേസ് ക്യാമ്പുകളെക്കാൾ ഉയരത്തിലാണ് ബോര്‍ഡര്‍ റോഡ് കണ്‍സ്ട്രക്ഷന്‍ ഓര്‍ഗനൈസേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഇതോടെ ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റോഡ് ഇന്ത്യയിലായി. കിഴക്കന്‍ ലഡാക്കിലെ പ്രധാന നഗരങ്ങളെ റോഡ് ബന്ധിപ്പിക്കും. ചിസുമളെയെയും ഡെംചോക്കിനെയും റോഡ് ബന്ധിപ്പിക്കുന്നത് മേഖലക്ക് കൂടുതല്‍ ഗുണകരമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.