പുരുഷ ഹോക്കിയില്‍ ജര്‍മനിയെ തകര്‍ത്ത് ഇന്ത്യയ്ക്ക് ചരിത്ര വെങ്കലം

പുരുഷ ഹോക്കിയില്‍ ജര്‍മനിയെ തകര്‍ത്ത് ഇന്ത്യയ്ക്ക് ചരിത്ര വെങ്കലം

ടോക്യോ: ഒളിമ്പിക്സിൽ ജ​ര്‍​മ​നി​യെ തോ​ല്‍​പി​ച്ച്‌​ ഹോക്കിയില്‍ ഒളിമ്പിക്സിൽ​ മെ​ഡ​ല്‍ എ​ന്ന ച​രി​ത്രം നേട്ടം സ്വന്തമാക്കി മ​ന്‍​പ്രീ​തും സം​ഘവും. മത്സരത്തില്‍ 5-4 നായിരുന്നു ഇന്ത്യന്‍ വിജയം. ഇന്ത്യക്കായി സിമ്രന്‍ജീത്​ സിങ്ങ്​ ഇരട്ടഗോളുകള്‍ നേടി. ഓരോ ഗോളുകളുകളുമായി ഹര്‍ദിക് സിംഗ്, ഹര്‍മന്‍പ്രീത്, രുപീന്ദര്‍ പാല്‍ സിങ് എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി സ്കോര്‍ ചെയ്തു. 

ഒരുവേള 3-1ന്​ പിറകില്‍ പോയ മത്സരത്തില്‍ ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന മനോഭാവവുമായി പൊരുതിയാണ്​ ഇന്ത്യന്‍ ടീം മത്സരം വരുതിയിലാക്കിയത്​. മികച്ച സേവുകളുമായി ഇന്ത്യയുടെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷ്​ മികച്ച പ്രകടനം കാഴ്ചവെച്ചു. ജര്‍മനിയ്‌ക്കായി തിമൂര്‍ ഒറൂസ്, നിക്‌ളാസ് വെല്ലേന്‍, ബെനഡിക്‌ട് ഫുര്‍ക്, ലൂക്കാസ് വിന്‍ഡ്ഫെഡര്‍ എന്നിവര്‍ ഗോള്‍ നേടി.

1980 ല്‍ മോസ്‌കോയില്‍ സ്വര്‍ണം നേടിയതിനു ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ഒളിമ്പിക്സ് മെഡല്‍ സ്വന്തമാക്കുന്നത്. ഇതോടെ എട്ടു സ്വര്‍ണവും, ഒരു വെള്ളിയും, മൂന്ന് വെങ്കലവും നേടി ഒളിമ്പിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.