ധവാന്റെ സെഞ്ചുറി പാഴായി, പഞ്ചാബിന് കിടിലൻ ജയം

ധവാന്റെ സെഞ്ചുറി പാഴായി, പഞ്ചാബിന് കിടിലൻ ജയം

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 5 വിക്കറ്റിന് ജയം. ഡല്‍ഹി ഉയര്‍ത്തിയ 165 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 6 പന്തും 5 വിക്കറ്റുകളും ശേഷിക്കെയാണ് മറികടന്നത്. 26 പന്തില്‍ 6 ബൗണ്ടറിയും 3 സിക്സറുമടക്കം 53 റണ്‍സെടുത്ത നിക്കോളാസ് പൂരാന്റെ അര്‍ധസെഞ്ചുറിയുടെ പിന്‍ബലത്തിലാണ് പഞ്ചാബ് ജയം സ്വന്തമാക്കിയത്. പന്ത് റണ്ണൗട്ടാക്കി.

കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ക്രിസ് ഗെയ്‌ലിനെ 29 റണ്‍സില്‍ നില്‍ക്കെ അശ്വിന്‍ പുറത്താക്കി. ഡല്‍ഹിക്കായി കാഗിസോ റബാഡ 2 വിക്കറ്റുകള്‍ വീഴ്ത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാന്റെ കരുത്തിലാണ് പൊരുതാവുന്ന സ്‌കോര്‍ നേടിയത്. 61 പന്തില്‍ 12 ബൗണ്ടറിയും 3 സിക്സറുമടക്കം 106 റണ്‍സാണ് ധവാന്‍ അടിച്ചുകൂട്ടിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ധവാന്റെ സെഞ്ചുറി പ്രകടനം.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം അടുപ്പിച്ച്‌ രണ്ടു കളികളില്‍ സെഞ്ചുറി നേടുന്നത്. അതേസമയം സഹ താരങ്ങള്‍ക്ക് ധവാന് വേണ്ട പിന്തുണ നല്‍കാന്‍ കഴിയാത്തതാണ് ഡല്‍ഹിയുടെ സ്‌കോര്‍ 164 റണ്‍സില്‍ ഒതുങ്ങാന്‍ കാരണം. 20 പന്തില്‍ 14 റണ്‍സുമായി ഋഷഭ് ഋഷഭ് പന്തും പുറത്തായി. സ്‌കോര്‍ 25-ല്‍ നില്‍ക്കെ ഏഴുറണ്‍സ് എടുത്ത ഷായെ പുറത്താക്കി ജിമ്മി നീഷാം ഡല്‍ഹിക്ക് കടിഞ്ഞാണിട്ടു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പരാജയപ്പെട്ടു. 12 പന്തില്‍ 14 റണ്‍സുമായി ശ്രേയസ് പുറത്തായി. എം അശ്വിനാണ് ശ്രേയസിനെ പുറത്താക്കിയത്. സ്റ്റോയ്‌നിസ് വെറും 9 റണ്‍സ് മാത്രമാണ് നേടിയത്. ഡല്‍ഹിക്കായി മുഹമ്മദ് ഷമി 2 വിക്കറ്റുകള്‍ വീഴ്ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.