കേന്ദ്ര വൈദ്യുതി ഭേദഗതി ബില്ലിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം ഏകകണ്ഠമായി പാസാക്കി

 കേന്ദ്ര വൈദ്യുതി ഭേദഗതി ബില്ലിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം ഏകകണ്ഠമായി പാസാക്കി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചെന്നും സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതാണ് ഭേദഗതിയെന്നും പ്രമേയം വിലയിരുത്തി.

സംസ്ഥാന സര്‍ക്കാരിനോ വൈദ്യുതി ബോര്‍ഡിനോ നിയന്ത്രണമുണ്ടാവില്ല. സ്വകാര്യ കമ്പനികള്‍ക്ക് ഭേദഗതിയിലൂടെ കടന്നുവരാന്‍ സാധിക്കും. വൈദ്യുതി രംഗത്ത് ഇത് വലിയ അനിശ്ചിതത്വം സൃഷ്ടിക്കും. ജനങ്ങള്‍ക്കും തിരിച്ചടിയാകും. പൊതുമേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുന്നതാണ് ബില്ലെന്നും ഭേദഗതി നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങളുമായി വിഷയം ചര്‍ച്ച ചെയ്ത് സമവായത്തിലെത്താന്‍ കേന്ദ്രത്തിന് സാധിച്ചിട്ടില്ലെന്ന് പ്രമേയം അവതരിപ്പിച്ച വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.