ടോക്യോ ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ രവി കുമാറിന് വെള്ളിത്തിളക്കം

ടോക്യോ ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ രവി കുമാറിന് വെള്ളിത്തിളക്കം

ടോക്യോ: ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ രവി കുമാറിന് വെള്ളിത്തിളക്കം. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യൻ താരം രവി കുമാർ ദഹിയക്ക് ഫൈനലിൽ തോൽവി. റഷ്യൻ താരം സോർ ഉഗ്യുവിനോടാണ് പൊരുതിത്തോറ്റത്. ടെക്നിക്കൽ പോയിന്റിൽ മുന്നിട്ടുനിന്ന സോർ ഉഗ്യു 7-4നാണ് വിജയിച്ചത്.

റഷ്യൻ താരം ആദ്യ പകുതിയിൽ നാല് ടെക്നിക്കൽ പോയിന്റ് നേടിയപ്പോൾ രവി കുമാറിന് രണ്ട് പോയിന്റേ നേടാനായുള്ളു. രണ്ടാം പകുതിയിലും ടെക്നിക്കൽ പോയിന്റിൽ സോർ ഉഗ്യു മുന്നിട്ടുനിന്നു.

ടോക്യോ ഗുസ്തിയിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ രണ്ടാം വെള്ളി മെഡലും. നേരത്തെ സുശീൽ കുമാർ വെള്ളി സ്വന്തമാക്കിയിട്ടുണ്ട്. ഒളിമ്പിക്സ് ഗുസ്തി ചരിത്രത്തിൽ ഇന്ത്യയുടെ ആറാം മെഡലും.
ടോക്യോയിൽ ഇതുവരെ രണ്ടു വെള്ളിയും മൂന്നു വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ആകെ മെഡൽ നേട്ടം അഞ്ചായി.

അതേസമയം ഗുസ്തിയിൽ 86 കിലോ വിഭാഗം വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ ദീപക് പുനിയ തോറ്റു. ആദ്യപകുതിയിൽ മുന്നിട്ടുനിന്ന താരം ഒടുവിൽ തോൽവിക്ക് കീഴടങ്ങുകയായിരുന്നു.

സാൻ മരിനോയുടെ മൈലെസ് നാസെം അമിനനാണ് ഇന്ത്യൻ താരത്തെ പരാജയപ്പെടുത്തി മെഡൽ നേടിയത്. 4-2 എന്ന സ്കോറിനായിരുന്നു ദീപക്കിന്റെ തോൽവി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.