സീന്യൂസ് ലൈവ് റീഡേഴ്‌സ് കോണ്‍ഫറന്‍സ് പ്രഭാഷണ പരിപാടി ശനിയാഴ്ച്ച

സീന്യൂസ് ലൈവ് റീഡേഴ്‌സ് കോണ്‍ഫറന്‍സ് പ്രഭാഷണ പരിപാടി ശനിയാഴ്ച്ച

പെര്‍ത്ത്: സീന്യൂസ് ലൈവ് റീഡേഴ്‌സ് കോണ്‍ഫറന്‍സിന്റെ (ഓസ്‌ട്രേലിയ ആന്‍ഡ് ന്യൂസിലാന്‍ഡ്) ആഭിമുഖ്യത്തില്‍ 'ക്രൈസ്തവ വിരുദ്ധ മാധ്യമ നിലപാടുകള്‍' എന്ന വിഷയത്തില്‍ ശനിയാഴ്ച്ച പ്രഭാഷണം സംഘടിപ്പിക്കുന്നു. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ വൈകിട്ട് 6.30-നും മെല്‍ബണ്‍, സിഡ്‌നി എന്നിവിടങ്ങളില്‍ 8.30-നും ന്യൂസിലാന്‍ഡില്‍ രാത്രി 10.30-നും ഇന്ത്യന്‍ സമയം നാലിനും ഓണ്‍ലൈനായാണു പരിപാടി നടക്കുന്നത്.

മെല്‍ബണ്‍ സിറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ബോസ്‌കോ പൂത്തൂര്‍ പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യും. സിന്യൂസ് ലൈവ് ആന്‍ഡ് ഗ്ലോബല്‍ മീഡിയ സി.ഇ.ഒ. ലിസി ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിക്കും. കെ.സി.ബി.സി. മീഡിയ കമ്മിഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംപ്ലാനി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. സിന്യൂസ് ലൈവ് ചീഫ് എഡിറ്റര്‍ ജോ കാവാലം സന്ദേശം നല്‍കും.

മെല്‍ബണ്‍ സിറോ മലബാര്‍ രൂപത മീഡിയ കമ്മിഷന്‍ ഡയറക്ടര്‍ ഫാ. അജിത് ചേരിയേക്കര, മെല്‍ബണ്‍ കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ ഡയറക്ടര്‍ ബ്രദര്‍ ജിജിമോന്‍ കുഴിവേലില്‍, മെല്‍ബണ്‍ സിറോ മലബാര്‍ രൂപത കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോണിക്കുട്ടി, എസ്.എം.വൈ.എം. ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍, ഓസ്‌ട്രേലിയ അനോയിന്റിംഗ് ഫയര്‍ കാത്തലിക് മിനിസ്ട്രി നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ സജി വര്‍ഗീസ്, ഓസ്‌ട്രേലിയ നഴ്‌സസ് മിനിസ്ട്രി കോ-ഓര്‍ഡിനേറ്റര്‍ സോഫി ഷാജി, ജീസസ് യൂത്ത് നാഷണല്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (ഓസ്‌ട്രേലിയ) ദീപക് കുര്യാക്കോസ്, സിന്യൂസ് ലൈവ് എഡിറ്റോറിയല്‍ അഡ്വൈസർ പ്രകാശ് ജോസഫ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിക്കും.

സീന്യൂസ് ലൈവ് ഓസ്‌ട്രേലിയ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രിന്‍സ് സെബാസ്റ്റ്യന്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ലൈസ മാത്യൂ നന്ദിയും അര്‍പ്പിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.