പഞ്ചാബിൻ്റെ സ്നേഹം നുകരാൻ ഇനി കോട്ടയത്ത് നിന്നും മൂന്ന് MSP വൈദികർ

പഞ്ചാബിൻ്റെ സ്നേഹം നുകരാൻ ഇനി കോട്ടയത്ത് നിന്നും മൂന്ന് MSP വൈദികർ

കോട്ടയം അതിരൂപതയുടെ പ്രേക്ഷിതചൈതന്യം വളർത്തുവാൻ പുതിയ മിഷൻ ഏറ്റെടുത്ത് MSP വൈദീകർ. സീറോ മലബാർ സഭയിലെ ഫരീദാബാദ് രൂപതയുടെ കീഴിലുള്ള പഞ്ചാബ്മിഷനിലേക്കാണ് MSP യിലെ മൂന്ന് യുവ വൈദീകർ പോയിരിക്കുന്നത്.ഫാ എബിൻ കവുംങ്ങുംപാറയിൽ, ഫാ റോണി വെച്ചുപറമ്പിൽ, ഫാ എബിൻ ഇറപുറത്ത് എന്നീ വൈദികരാണ് പുതിയ മിഷൻ ദൗത്യവുമായി പഞ്ചാബിൽ എത്തിയിരിക്കുന്നത്. വൈദികരേയും സന്ന്യസ്തരേയും ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് പഞ്ചാബിൽ ഉള്ളത്. ഒന്നര മാസത്തെ പഞ്ചാബി ഭാഷ പഠനത്തിനു ശേഷം പഞ്ചാബിലെ വിവിധ മിഷൻ സ്റ്റേഷനുകളിലേക്ക് അവർ നിയമിതരായി. സിറോ മലബാർ ക്രമം പഞ്ചാബി ഭാഷയിലാണ് അവർ വി.ബലി അർപ്പിക്കുന്നത്.

ഫാ എബിൻ കവുങ്ങുംപാറയിൽ പഞ്ചാബിലെ സുനാം എന്ന മിഷൻ സ്റ്റേഷനിൽ ആണ് നിയമിതനായിരിക്കുന്നത്. പുതിയതായി തുടങ്ങിയ ഒരു മിഷൻ സ്റ്റേഷനാണ് ഇത്. വാടകക്ക് താമസിക്കുന്ന ഒരു വീട്ടിലാണ് വി.ബലി അർപ്പിക്കുന്നത്. കുടാതെ ആദ്യമായി തുടങ്ങുന്ന ഒരു മിഷൻ സ്റ്റേഷൻ്റെ എല്ലാ ഉത്തരവാദിത്വങ്ങളും വെല്ലുവിളികളും ഏറ്റെടുത്ത് ക്രിസ്തുവിനു വേണ്ടി പ്രേക്ഷിത വേല ചെയ്യുകയാണ് ഫാ എബിൻ കവുങ്ങുംപാറയിൽ......

ഫാ റോണി വെച്ചുപറമ്പിൽ പാക്കിസ്ഥാൻ ബോർഡറിനോട് അടുത്ത് പന്നിവാല എന്ന മിഷൻ സ്റ്റേഷനിൽ ആണ് നിയമിതനായിരിക്കുന്നത്. പള്ളിയിൽനിന്ന് ഏറെ അകലങ്ങളിലായി ഒത്തിരിയേറെ വില്ലേജുകളുള്ള വളരെ വലിയ ഒരു മിഷൻ സ്റ്റേഷനാണ് ഇത്. എല്ലാദിവസവും വൈകുന്നേരങ്ങളിൽ വീടുകളിൽ പ്രാർത്ഥനയും ഞായറാഴ്ചകളിൽ എല്ലാവരും പള്ളിയിൽ ഒത്തുചേരുകയും വി.ബലിയർപ്പിക്കുയും ചെയ്യുന്നു. മൂന്ന് വൈദീകർ ഇവിടെ ശുശ്രൂഷ ചെയ്യുന്നു......

ഫാ എബിൻ ഇറപുറത്ത് പഞ്ചാബിലെ മറ്റൊരു മിഷനായ മുഡ്കി എന്ന മിഷൻ സ്റ്റേഷനിലാണ് നിയമിതനായിരിക്കുന്നത്. എല്ലാദിവസവും വീടുകളിൽ പ്രാർത്ഥന നടത്തപ്പെടുന്നു, ഞായറാഴ്ചകളിൽ ആളുകൾ പള്ളിൽ ഒത്തുചേരുന്നു. ഇപ്പോൾ വാടകക്ക് താമസിക്കുന്ന ഒരു വീട്ടിലാണ് വി.ബലി അർപ്പിക്കുന്നത്. സ്വന്തമായി ഒരു പള്ളി പണിയുവാനുള്ള ഒരുക്കങ്ങൾ ഇവിടെ നടന്നുകൊണ്ടിരിക്കുന്നു. കുടാതെ ഏകദേശം 30 കിലോമീറ്റർ അകലെയായി മാനേവാല എന്ന മറ്റൊരു മിഷൻ സ്‌റ്റേഷൻ കുടി മുഡ്കി സ്റ്റേഷൻ്റെ ഭാഗമായിയുണ്ട്. അവിടെ ഞായറാഴ്ചകളിൽ വി.ബലി നടത്തപ്പെടുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.