കടയില്‍ പോകാന്‍ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ്: നിബന്ധന ഇന്നും കര്‍ശനമാക്കില്ല

കടയില്‍ പോകാന്‍ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ്: നിബന്ധന ഇന്നും കര്‍ശനമാക്കില്ല

തിരുവനന്തപുരം: കടകളില്‍ എത്താന്‍ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് നിബന്ധന ഇന്നും കര്‍ശനമായി നടപ്പാക്കില്ല. അരി വാങ്ങാന്‍ പോകാനും വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന തരത്തിലുള്ള നിബന്ധനയ്‌ക്കെതിരെ വിമര്‍ശനം ശക്തമാണ്. നിര്‍ദേശത്തില്‍ വ്യാപാരികളും അസംതൃപ്തരാണ്. ഏതൊക്കെ ഇടങ്ങള്‍ അടച്ചിടണം എന്നതില്‍ ആശയക്കുഴപ്പം തുടരുന്നു.

കടയില്‍പോകാന്‍ സര്‍ട്ടിഫിക്കറ്റ് എന്ന നിബന്ധന ഇന്നലെ സംസ്ഥാനത്ത് എവിടെയും കര്‍ശനമാക്കിയില്ല. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശിച്ച രേഖകളില്ലാതെ ഇന്നു മുതല്‍ കടകളിലെത്തിയാല്‍ പുറത്താക്കുമെന്നാണ് തിരുവനന്തപുരം ജില്ലാകളക്ടര്‍ ഇന്നലെ പുറത്തിറക്കിയ മുന്നറിയിപ്പ്. രേഖകള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ക്ക് മുന്നില്‍ വെല്ലുവിളികളും മാര്‍ഗനിര്‍ദേശത്തിലെ അശാസ്ത്രീയതകളും ഏറെയാണ്. പുതിയ അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങളില്‍ എതിര്‍പ്പുകളുണ്ടെങ്കിലും ഉത്തരവ് മാറ്റില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. അണ്‍ലോക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ ആശയക്കുഴപ്പം വീണ്ടും സഭയില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം. അടിയന്തര പ്രമേയമായി ഇന്നും ഉന്നയിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.