കിഫ്ബി പദ്ധതികള്‍ക്ക് കാലതാമസം നേരിടുന്നു; നിയമസഭയില്‍ അമ്മയെ ഓര്‍ത്ത് വിതുമ്പി ഗണേഷ് കുമാര്‍

കിഫ്ബി പദ്ധതികള്‍ക്ക് കാലതാമസം നേരിടുന്നു; നിയമസഭയില്‍ അമ്മയെ ഓര്‍ത്ത് വിതുമ്പി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കിഫ്ബി പദ്ധതികള്‍ക്ക് കാലതാമസം നേരിടുന്നുവെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. റോഡുകളുടെ പണി വൈകുന്നത് ഒഴിവാക്കണം. പത്തനാപുരത്ത് 2018ല്‍ പ്രഖ്യാപിച്ച ഒരു റോഡും പണി തുടങ്ങിയിട്ടില്ലെന്നും ഗണേഷ് കുമാര്‍. കിഫ്ബി പദ്ധതി വഴിയുള്ള പണി മുടങ്ങുന്നതിനെക്കുറിച്ച് വൈകാരികമായാണ് പിന്നീട് ഗണേഷ് കുമാര്‍ സംസാരിച്ചത്. അമ്മക്ക് അസുഖം ഗുരുതരമാണെന്നറിഞ്ഞ് കൊട്ടാരക്കരയിലേക്ക് പോയ താന്‍ വെഞ്ഞാറമൂട്ടില്‍ ഇരുപത് മിനിട്ടിലേറെ കിടന്നു. ഇത് കഴിഞ്ഞ് കൊട്ടാരക്കര എത്തിയപ്പോള്‍ അമ്മ മരിച്ചു. വെഞ്ഞാറമുട് മേല്‍പ്പാലം വേണമെന്ന ആവശ്യത്തിനും കിഫ്ബി ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുകയാണെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

കിഫ്ബിയില്‍ കണ്‍സള്‍ട്ടന്‍സി ഒഴിവാക്കി മികച്ച ഉദ്യോഗസ്ഥരെ ഉപയോഗിക്കണം. കോാടിക്കണക്കിന് രൂപ ശമ്പളം കൊടുക്കുന്ന എന്‍ജിനീയര്‍മാര്‍ പൊതുമരാമത്ത് വകുപ്പില്‍ ഉള്ളപ്പോള്‍ എന്തിന് പുറത്തു നിന്ന് കണ്‍സള്‍ട്ടന്റുമാരെ കൊണ്ടുവരുന്നുവെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. വലിയൊരു ശതമാനം തുക കണ്‍സള്‍ട്ടന്റുമാര്‍ കൊണ്ടുപോകുകയാണെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍ കിഫ്ബി മുന്നോട്ട് വച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് സഭയെ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് കിഫ്ബി കൂടുതല്‍ തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.