അതിര്‍ത്തിയില്‍ മഞ്ഞുരുകുന്നു: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന സേനാ പിന്‍മാറ്റം

അതിര്‍ത്തിയില്‍ മഞ്ഞുരുകുന്നു: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന സേനാ പിന്‍മാറ്റം

ന്യുഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ നിന്ന് ഇന്ത്യ-ചൈന സേനാ പിന്‍മാറ്റം. ഗോഗ്രയിലെ പട്രോളിങ് പോയിന്റ് 17-ല്‍ നിന്ന് ഇരുസേനകളും പിന്‍മാറി. സേനകളെ പൂര്‍ണമായും പിന്‍വലിച്ച് മുമ്പുള്ള താവളങ്ങളിലേക്ക് മാറ്റിയതായി കരസേന പറഞ്ഞു. പ്രദേശത്തെ താല്‍ക്കാലിക നിര്‍മാണങ്ങളും ഇരുപക്ഷവും പൊളിച്ചു നീക്കി.

ഇരുസൈന്യവും തമ്മില്‍ ഏറ്റുമുട്ടി 15 മാസങ്ങള്‍ക്ക് ശേഷമാണ് സേനാ പിന്‍മാറ്റം. നിയന്ത്രണരേഖയെ ഇരുപക്ഷവും കര്‍ശനമായി നിരീക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്നും നിലവിലെ അവസ്ഥയില്‍ ഏകപക്ഷീയമായ മാറ്റങ്ങളുണ്ടാവില്ലെന്നും പിന്‍മാറ്റ കരാറില്‍ പറയുന്നു. കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷത്തിന് കാരണമായ പാംഗോങ് തടാകത്തിന് സമീപത്തുനിന്ന് സൈന്യം നേരത്തെ പിന്‍മാറിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.