കോവിഡിന്റെ ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക് പത്തു ദിവസം ഹോം ഐസലേഷന്‍; മാര്‍ഗരേഖ പുതുക്കി

കോവിഡിന്റെ ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക് പത്തു ദിവസം ഹോം ഐസലേഷന്‍; മാര്‍ഗരേഖ പുതുക്കി

തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാര്‍ഗരേഖയില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് പോസിറ്റീവായവരുടെ ചികിത്സാ മാര്‍ഗരേഖയും സർക്കാർ പരിഷ്കരിച്ചു. മൂന്നാം തരംഗം മുന്നില്‍ കണ്ടാണ് ഇത്.

കോവിഡ് ലക്ഷണമില്ലാത്തവര്‍ക്കും നേരിയ ലക്ഷണങ്ങളുള്ളവര്‍ക്കും ഹോം ഐസലേഷന്‍ പത്തു ദിവസമാക്കി കുറച്ചു.
എന്നാൽ കോവിഡ് പോസിറ്റീവായവരെല്ലാം 17 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നായിരുന്നു നേരത്തെയുള്ള മാര്‍ഗരേഖ.

അതേസമയം, ഗുരുതരാവസ്ഥയിലുള്ള രോ​ഗികളുടെ നിരീക്ഷണ കാലാവധി 20 ദിവസമാക്കി ഉയര്‍ത്തി. കോവിഡ് പോസിറ്റീവായവരുടെ ചികിത്സാ മാര്‍ഗരേഖയും പരിഷ്കരിച്ചു. നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്ക് ആന്റിബയോട്ടിക്കോ വിറ്റാമിന്‍ ഗുളികകളോ നല്‍കേണ്ടതില്ലെന്നും പുതുക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.