ചെന്നൈ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്. കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത് വിലയിരുത്താന്‍ തമിഴ്നാട് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യന്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നേരിട്ടെത്തി.
രാവിലെ 5.50 ന് ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ ആരോഗ്യമന്ത്രിയും ഒപ്പം ദേവസ്വം മന്ത്രിയും നേരിട്ടെത്തി പരിശോധന ആരംഭിച്ചത്. ആലപ്പി എക്സ്പ്രസില്‍ എത്തിയ കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നതിനുള്ള നടപടികള്‍ക്ക് മന്ത്രി നേരിട്ട് നേതൃത്വം നല്‍കി.
ഈ മാസം അഞ്ചുമുതലാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തമിഴ്നാട്ടില്‍ പ്രവേശിക്കാന്‍ രണ്ട് ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ തമിഴ്നാട് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. ചെന്നൈ സെന്‍ട്രല്‍ കൂടാതെ മലയാളികള്‍ കൂടുതലായി എത്തുന്ന മറ്റു റെയില്‍വേ സ്റ്റേഷനുകളിലും ഇന്ന് മുതല്‍ കര്‍ശന പരിശോധന നടത്താനാണ് തമിഴ്നാട് ആരോഗ്യവകുപ്പിന്റെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.