നാളുകളായിട്ട് ഏറെ ജനപ്രിയമാണ് സമൂഹമാധ്യമങ്ങള്‍. ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകളും വിവരങ്ങളും വാര്‍ത്തകളുമെല്ലാം ഒരു വിരല്‍ത്തുമ്പിനരികെ ഇക്കാലത്ത് നമുക്ക് ലഭ്യമാണ്. ഇതുതന്നെയാണ് സമൂഹ മാധ്യമങ്ങളുടെ ജനപ്രിയത വര്‍ധിപ്പിച്ചതും. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രദ്ധ നേടുന്നതും അത്തരത്തില്‍ ഒരു കാഴ്ചയാണ്.
റിക്ഷാ വണ്ടി വലിച്ചുകൊണ്ടു നീങ്ങുന്ന ഒരു റോബോട്ട് നായയുടേതാണ് വീഡിയോ. വണ്ടിയില്‍ യാത്രക്കാരനേയും കാണാം. കുതിരവണ്ടി, കാളവണ്ടി, മനുഷ്യന്‍ ഓടിക്കുന്ന റിക്ഷാ വണ്ടി എന്നിവയൊക്കെ ഒരു പക്ഷെ നമ്മളില്‍ പലര്‍ക്കും പരിചിതമാണ്. എന്നാല്‍ റോബോട്ട് നായ ഓടിക്കുന്ന റിക്ഷാ വണ്ടി അപരിചിതമാണ് മിക്കവര്‍ക്കും.
അമേരിക്കന്‍ സ്‌പെഷ്യല്‍ ഇഫക്ട്‌സ് ഡിസൈനറും ടെലിവിഷന്‍ താരവുമായ ആദം സാവേജ് ആണ് യാത്രക്കാന്‍. ബോസ്റ്റണ്‍ ഡൈനാമിക്‌സിന്റെ റോബോട്ട് നായയെ ഉപയോഗിച്ച് റിക്ഷാ വണ്ടി വലിപ്പിച്ച് പരീക്ഷിക്കുന്നതിന്റെ വീഡിയോയാണ് ഇത്. സ്‌പോട്ട് എന്നാണ് ഈ റോബോട്ട് നായയുടെ പേര്. ബോസ്റ്റന്‍ ഡൈനാമിക്‌സ് വികസിപ്പിച്ചെടുത്തതാണ് ഈ നായയെ.
ഏത് തരം സങ്കീര്‍ണ്ണ പ്രതലത്തിലും സഞ്ചരിക്കാന്‍ സാധിക്കും എന്നതാണ് സ്‌പോട്ട് റോബോട്ട് നായയുടെ പ്രത്യേകത. അതും പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തുകൊണ്ട്. പടികളും കയറുന്ന സ്‌പോട്ട് നായയ്ക്ക് പരുപരുത്ത പ്രതലത്തിലൂടെയും കല്ലുകളും പാറക്കെട്ടുകളും നിറഞ്ഞ ഇടങ്ങളിലൂടെയും സഞ്ചരിക്കാന്‍ കെല്‍പുണ്ട്.
ഐഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് ഈ വീഡിയോ ട്വീറ്ററില്‍ പങ്കുവെച്ചത്. പിന്നീട് നിരവധിപ്പേര്‍ വീഡിയോ ഏറ്റെടുത്തു. വരുംകാലത്തെ റിക്ഷകള്‍ എന്ന ക്യാപ്ഷനോടെയാണ് റോബോട്ട് നായയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.