തിരുവനന്തപുരം: വാക്‌സിന്‍ ചലഞ്ചിലെ പണം വിനിയോഗിച്ച സ്വകാര്യ ആശുപത്രികളിലെ വാക്‌സിനുകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
സ്വകാര്യ ആശുപത്രികള്‍ വാക്‌സിന് 750 - 800 രൂപയാണ് വാങ്ങുന്നത്. വാക്‌സിന്‍ വിതരണത്തില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നും പലയിടത്തും വാക്‌സിന്‍ വിതരണത്തില്‍ രാഷ്ട്രീയവല്‍ക്കരണം ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വകാര്യ ആശുപത്രികളുമായി സര്‍ക്കാര്‍ കരാറുണ്ടാക്കി. ലാഭം ഉപേക്ഷിച്ച് സ്വകാര്യ ആശുപത്രികള്‍ക്ക് കിട്ടുന്ന വാക്‌സിന്‍ ഉപയോഗിക്കാന്‍ സംവിധാനമുണ്ടാക്കണം.
ഇത് ആളുകള്‍ക്ക് 200- 250 രൂപ നിരക്കില്‍ വാക്‌സിന്‍ ലഭിക്കാന്‍ ഇടയാക്കും . ഇതോടെ കുറേ ആളുകള്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ കഴിയും. അതിനായി വാക്‌സിന്‍ ചലഞ്ചുവഴി ഉണ്ടാക്കിയ കോടിക്കണക്കിന് രൂപ ഉപയോഗിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.