'താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ മാത്രം പോര, വാഗ്ദാനം ചെയ്ത സമ്മാനങ്ങളും നൽകണം': രാഹുല്‍ ഗാന്ധി

'താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ മാത്രം പോര, വാഗ്ദാനം ചെയ്ത സമ്മാനങ്ങളും നൽകണം': രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ഒളിമ്പിക്സിൽ മത്സരിച്ച് കായിക താരങ്ങൾക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും എത്തുന്നത്തിനോട് പ്രതികരിച്ച് രാഹുൽ ഗാന്ധി. മുൻപ് പ്രഖ്യാപിച്ച സമ്മാനത്തുകകൾ നൽകാത്തതിനെതിരേയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. 2018ലെ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയവർക്കടക്കം സർക്കാർ മുൻപ് പ്രഖ്യാപിച്ച സമ്മാനത്തുകകൾ നൽകിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമിൽ ചൂണ്ടിക്കാട്ടി.



ടോക്യോ ഒളിമ്പിക്സിൽ മെഡലുകൾ നേടിയവരെ വീഡിയോ കോളിലൂടെയും മറ്റും പ്രധാനമന്ത്രി അടക്കമുള്ള മന്ത്രിമാരും നേതാക്കളും അഭിനന്ദിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മെഡൽ ജേതാക്കൾക്ക് സമ്മാനത്തുകകളും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അഭിനന്ദനവുമായി വരുന്നതിനു മുൻപ് പണ്ട് പ്രഖ്യാപിച്ച സമ്മാനങ്ങൾ നൽകാൻ രാഹുൽ ആവശ്യപ്പെട്ടത്.

'കായികതാരങ്ങൾക്ക് അഭിനന്ദനത്തോടൊപ്പം മുൻപ് പ്രഖ്യാപിച്ച സമ്മാനം നൽകണം. വീഡിയോ കോളുകൾ മതിയാക്കാം, സമ്മാനത്തുകകൾ കൈമാറുകയാണ് ഇപ്പോൾ വേണ്ടത്,' രാഹുൽ ഗാന്ധി ഇസ്റ്റഗ്രാമിൽ കുറിച്ചു. നാലു വർഷമായിട്ടും ഒളിമ്പിക്സ് അവാർഡ് ജേതാക്കൾക്ക് പ്രഖ്യാപിക്കപ്പെട്ട അവാർഡ് തുക നൽകിയില്ലെന്ന പത്രവാർത്തയും താരങ്ങളുടെ പഴയ ട്വീറ്റുകളും അദ്ദേഹം ഇതിനൊപ്പം പങ്കുവെച്ചു.

ടോക്യോ ഒളിംപിക്സിൽ മെഡലുകൾ നേടിയവർ അടക്കം നിരവധി താരങ്ങൾക്ക് കോടിക്കണക്കിന് രൂപയാണ് സമ്മാനമായി വിവിധ സർക്കാരുകൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ അവാർഡ് തുകകൾ നൽകിയില്ലെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ടോക്യോയിൽ മെഡൽ നേടിയ നീരജ് ചോപ്ര, ബജ്റംഗ് പുനിയ എന്നിവർക്കും വാഗ്ദാനം ചെയ്ത സമ്മാനത്തുകകൾ നൽകിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ബജ്റംഗ് പുനിയയും നീരജ് ചോപ്രയും 2019ൽ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.