കാര്‍ഷിക തൊഴില്‍ദാന പദ്ധതിയിലെ പെന്‍ഷന്‍ വിതരണം മുടങ്ങി; പണമില്ലെന്ന് സര്‍ക്കാര്‍

കാര്‍ഷിക തൊഴില്‍ദാന പദ്ധതിയിലെ പെന്‍ഷന്‍ വിതരണം മുടങ്ങി; പണമില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക തൊഴില്‍ദാന പദ്ധതിയിലെ പെന്‍ഷന്‍ വിതരണം മുടങ്ങിയതായി പരാതി. ഒരു ലക്ഷം പേര്‍ അംഗങ്ങളായ പദ്ധതിയാണ് മുടങ്ങിയത്. പണമില്ലാത്തതിനാല്‍ പെന്‍ഷന്‍ വിതരണത്തിന് നിവൃത്തിയില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

1994ല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയതാണ് ഒരു ലക്ഷം യുവജനങ്ങള്‍ക്കുള്ള കാര്‍ഷിക തൊഴില്‍ദാന പദ്ധതി. ഒരു വീട്ടിലെ ഒരാള്‍ക്ക് തൊഴില്‍ എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയുടെ ചുമതല കൃഷി വകുപ്പിനായിരുന്നു. കാര്‍ഷിക വൃത്തി ചെയ്യുന്ന 20 വയസിനും 35 നും ഇടയിലുള്ള യുവാക്കളാണ് പദ്ധതിയില്‍ ചേര്‍ന്നത്. ഒരോരുത്തരും 100 രൂപ ഫീസും 1000 രൂപ നിക്ഷേപവുമായി നല്‍കി. അംഗങ്ങള്‍ക്ക് 60 വയസാകുമ്പോള്‍ 1000 രൂപ വീതം പ്രതിമാസ പെന്‍ഷനും 30,000 മുതല്‍ 60,000 രൂപ വരെ ഗ്രാറ്റുവിറ്റിയും നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം.

പദ്ധതിയില്‍ നിലവില്‍ 90,000ത്തോളം അംഗങ്ങളുണ്ട്. അന്വേഷിച്ചപ്പോള്‍ ഫണ്ടില്ലാത്തതിനാല്‍ പെന്‍ഷന്‍ നല്‍കാന്‍ നിവൃത്തിയില്ലെന്നാണ് കൃഷി വകുപ്പില്‍ നിന്ന് കിട്ടിയ മറുപടി. വിഹിതമായി 14 കോടിയും പിരിച്ചെടുത്ത പത്തര കോടി രൂപയും സര്‍ക്കാരിന്റെ കൈവശവുണ്ട്. ഇതുപയോഗിച്ച് ഇനിയും പെന്‍ഷന്‍ നല്‍കിയില്ലെങ്കില്‍ അംഗങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധം കടുപ്പിക്കുമെന്നാണ് അംഗങ്ങള്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.