പുതിയ നയവുമായി ഗൂഗിള്‍; കുട്ടികളുടെ ചിത്രങ്ങള്‍ നീക്കാന്‍ കുട്ടികള്‍ക്കു തന്നെ ആവശ്യപ്പെടാം

പുതിയ നയവുമായി ഗൂഗിള്‍; കുട്ടികളുടെ ചിത്രങ്ങള്‍ നീക്കാന്‍ കുട്ടികള്‍ക്കു തന്നെ ആവശ്യപ്പെടാം

വാഷിംഗ്ടണ്‍: ഡിജിറ്റല്‍ ലോകത്ത് കുട്ടികള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്ന പുതിയ നയവുമായി ഗൂഗിള്‍. ഗൂഗിലെ ചിത്രങ്ങളുടെ തിരച്ചില്‍ ഫലത്തില്‍ വരുന്ന 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ കുട്ടികള്‍ക്കു തന്നെ അഭ്യര്‍ഥിക്കാമെന്നതാണ് ഇതില്‍ പ്രധാനം.

കുട്ടികളുടെ രക്ഷിതാക്കള്‍ക്കും ഇതേ ആവശ്യം ഉന്നയിക്കാന്‍ അവകാശമുണ്ട്. കുട്ടികള്‍ക്ക് ഗൂഗിള്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടു വരുന്നതാണ് നടപടിയെന്ന് കമ്പനി അവകാശപ്പെട്ടു. ഗൂഗിള്‍ ചിത്രങ്ങളുടെ തിരച്ചില്‍ ഫലത്തില്‍ നിന്ന് മാത്രമാണ് കുട്ടികളുടെ ചിത്രങ്ങള്‍ ഒഴിവാകുക എന്നും ഇന്റര്‍നെറ്റില്‍ നിന്ന് അത് നീക്കം ചെയ്യപ്പെടില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.