മുംബൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരില്‍ പുരസ്‌കാരം എര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്തെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് മികവ് പ്രകടിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കുകയെന്ന് ഐടി വകുപ്പ് മന്ത്രി സതേജ് പാട്ടീല്‍ പറഞ്ഞു. രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷിക ദിനമായ ഓഗസ്റ്റ് 20ന് പുരസ്‌കാരം പ്രഖ്യാപിക്കുമെന്ന് ഐടി വകുപ്പ് മന്ത്രി സതേജ് പാട്ടീല്‍ വ്യക്തമാക്കി.
ഇന്ത്യയുടെ ഐടി മേഖലയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ശ്രദ്ധാഞ്ജലി എന്ന നിലയില്‍ രാജീവ് ഗാന്ധിയുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരത്തില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി വിവാദമായതിനു പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കം.
രാജീവ് ഗാന്ധിയുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത് രാഷ്ട്രീയ നീക്കമാണെന്ന് ബിജെപി നേതാവ് മാധവ് ഭണ്ഡാരി പറഞ്ഞു. രാജീവ് ഗാന്ധിയുടെ പേരില്‍ പുരസ്‌കാരം നല്‍കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ തുടര്‍ച്ചയായി 15 വര്‍ഷം അധികാരത്തിലിരുന്നിട്ടും കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ഐടി അവാര്‍ഡിന് രാജീവ് ഗാന്ധിയുടെ പേരിടാതിരുന്നതെന്ന് വ്യക്തമാക്കണം. അവര്‍ രാഷ്ട്രീയം കളിക്കുകയാണ്. അവരുടെ രാഷ്ട്രീയം ഗാന്ധി-വദ്ര കുടുംബങ്ങളുടെ പേരിനെ ചുറ്റിപ്പറ്റി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.